റെസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷൻ കുവൈറ്റ് വിദ്യാഭ്യാസ അവാർഡുകൾ നൽകി

  • 04/08/2022


കോഴിക്കോട് :- റെസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷൻ കുവൈറ്റ് , 2022 അധ്യയന വർഷം നടന്ന പത്താം ക്‌ളാസ് , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി അനുമോദിച്ചു . റോക് മെമ്പർമാരുടെയും , മെമ്പർമാരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെയും മക്കൾക്കാണ് മെമെന്റോയും ,ക്യാഷ് അവാർഡുകളും വിതരണം ചെയ്തത് . കേരളത്തിലെ വിവിധ ജില്ലകളിലുള്ള പത്ത്‌ വിദ്യാർത്ഥികളാണ് അവാർഡിന് അർഹരായത് .

പ്രസിഡന്റ് ഷബീർ മണ്ടോളിയുടെ അധ്യക്ഷതയിൽ നടന്ന അവാർഡ് വിതരണ ചടങ്ങ് പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും , ട്രെയ്‌നറുമായ ടി വി അബ്ദുൽഗഫൂർ മാസ്റ്റർ ഉത്‌ഘാടനം ചെയ്തു . പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ഷെർഷാദ് മാസ്റ്റർ കെ പി ക്ലാസ്സെടുത്തു .

സി കെ ജി ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ കെ ഹുസൈൻ , റോക് വൈസ് ചെയർമാൻ നിസാർ എം സി , സകരിയ പി കെ എന്നിവർ പ്രസംഗിച്ചു . അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന കേരള തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവർകോവിലിന്റെ ഭാര്യാ മാതാവിന്റെ വിയോഗത്തിൽ അനുശോചിച്ചു.

ശ്രീലക്ഷ്മി വി ആർ , ഉമർ ശാമിൽ , സുഫിയാൻ സി പി , മുഹമ്മദ് സബാഹ് , അനീന വി എ , നിഹാ നസ്‌റിൻ , ഹഫീഫ ഷെറിൻ , മുഹമ്മദ് സയാൻ , ഫാത്തിമ ജസ്‌ന , നിയ ഫാത്തിമ എന്നിവരാണ് അവാർഡുകൾ കരസ്ഥമാക്കിയത് . 

ഷെർഷാദ് മാസ്റ്റർ , ഹുസൈൻ മാസ്റ്റർ , നിസാർ എം സി , റുഹൈൽ വി പി എന്നിവർ അവാർഡുകൾ വിതരണം ചെയ്തു .

റോക് മെമ്പർമാരായ സലാം സി പി , മുജീബ് പൊന്നാനി , മജീദ് നടുക്കണ്ടി , സിറാജ് സി പി എന്നിവർ സംബന്ധിച്ചു.

വൈസ് ചെയർമാൻ ഇസ്ഹാഖ് കൊയിലിൽ സ്വാഗതവും , റുഹൈൽ വി പി നന്ദിയും പറഞ്ഞു

Related News