കുവൈത്ത് സിറ്റി : കേരള എക്സ്പാര്‍ട്ട്സ് ഫുട്ബോൾ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒൻപതാമത് കേഫാക് ഫുട്ബോൾ ലീഗ് സീസണ് ആവേശകരമായ തുടക്കം . കഴിഞ്ഞ ദിവസം മിശിരിഫിലെ പബ്ളിക് അതോറിറ്റി ഫോർ യൂത്ത് ആൻറ് സ്പോർട്സ് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് രാത്തോരും ടൈസ് കുവൈത്ത് ചെയർമാൻ അബ്ദുൽ അസീസ് അൽ ദുഐജും ചേർന്ന് കിക്കോഫ് നിര്‍വ്വഹിച്ചു. ലീഗില്‍ പങ്കെടുക്കുന്ന വിവിധ ടീമുകള്‍ അണിനിരന്ന ഉദ്ഘാടന ചടങ്ങില്‍ ലാ ഫാബ്രിക്ക അക്കാഡമി ഡയറക്ടർ അബു ഫവാസ്, സുബാഹിർ ത്വയ്യിൽ (ലുലു എക്സ്ചേഞ്ച്) , അബ്ദുൽ അസീസ് (ജോയ് ആലുക്കാസ്), കിഫ്ഫ് പ്രസിഡന്റ് ഡെറിക്, എം ഫാക് മലപ്പുറം പ്രസിഡന്‍റ് മുസ്തഫ കാരി, കേരള പ്രസ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി ഹിക്മത് , മുബാറക് , ഫോക് കണ്ണൂർ ജനറൽ സെക്രട്ടറി ലിജീഷ്, സലിം കോട്ടയിൽ എന്നീവര്‍ മുഖ്യാതിഥികളായിരുന്നു. തുടർന്ന് 18 ടീമുകളുടെ എക്സിബിഷൻ മാച്ചുകളും നടന്നു . ടീം ക്യാപ്റ്റന്മാർക്ക് അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി സുമേഷ് പ്രതിജ്ഞ ചെല്ലിക്കൊടുത്തു. കനത്ത ചൂടിനെ വകവെക്കാതെ നിരവധി പേരാണ് കളികാണുവാന്‍ ഗാലറിയിലെത്തിയത്.ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന കേഫാക് സോക്കര്‍ ലീഗില്‍ കുവൈത്തിലെ 18 ടീമുകളും മുപ്പത്തിയഞ്ച് വയസിനു മുകളിലുള്ള വെറ്ററന്‍സ് താരങ്ങള്‍ അണിനിരക്കുന്ന മാസ്റ്റേര്‍സ് ലീഗില്‍ 18 ടീമുകളും മാറ്റുരക്കും . 400 ൽ അധികം മാച്ചുകളാണ് 10 മാസം നീണ്ടു നിൽക്കുന്ന ഓരോ സീസണിലും കേഫാക് സംഘടിപ്പിക്കുന്നത്.ഇന്ത്യയിൽ പ്രമുഖ ക്ലബുകളിലും സെവൻസ് ടൂര്‍ണമെന്‍റ്കളിലും ഐ ലീഗിലും സംസ്ഥാന , യൂണിവേഴ്സിറ്റി തലങ്ങളിലും അണിനിരന്ന ധാരാളം താരങ്ങൾ ക്ലബുകൾക്ക് വേണ്ടി ബൂട്ട് കെട്ടൂന്നു. സോക്കര്‍ കേരള, അല്‍ ശബാബ് എഫ്.സി, ബ്ലാസ്റ്റേസ് കുവൈത്ത് എഫ്.സി, റൌദ എഫ്.സി, ചാമ്പ്യന്‍സ് എഫ്.സി, സി.എഫ്.സി സാല്‍മിയ,സിയാസ്കോ കുവൈത് , ബിഗ് ബോയ്സ് എഫ് സി, ഫഹാഹീല്‍ ബ്രദേര്‍സ് , കേരള ചാലഞ്ചെര്‍സ് , ഫ്ളൈറ്റേഴ്‌സ് എഫ് സി , കുവൈത്ത് കേരള സ്റ്റാര്‍സ്, മാക്ക് കുവൈത്ത് , സില്‍വര്‍ സ്റ്റാര്‍ എഫ്.സി, സ്പാര്‍ക്സ് എഫ്.സി , ടി.എസ്.എഫ്.സി ,മലപ്പുറം ബ്രദേഴ്‌സ് , യംഗ് ഷൂട്ടേര്‍സ് അബ്ബാസിയ എന്നീ ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരിക്കുക. ഒമ്പത് മാസം നീളുന്ന ഫുട്ബാള്‍ ലീഗ് എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് മൂന്ന് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് നടക്കുക.കെഫാക് പ്രസിഡന്റ് ബിജു ജോണി , സെക്രട്ടറി വിഎസ് നജീബ് കെഫാക് മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ എന്നീവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?