കുവൈറ്റ് കല ട്രസ്റ്റ് അവാർഡ് ദാനം: സ്വാഗതസംഘം രൂപീകരിച്ചു

  • 10/08/2022


കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കുവൈറ്റ് കല ട്രസ്റ്റ് ഏർപ്പെടുത്തിയ സാംബശിവൻ സ്മാരക അവാർഡ് ദാനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. കല കുവൈറ്റ് ഫഹാഹീൽ മേഖലാ പ്രസിഡന്റ് പ്രസീത് കരുണാകരന്റെ അധ്യക്ഷതയിൽ കൊല്ലം എൻ.എസ് സ്മാരക മന്ദിരത്തിൽ വെച്ച് നടന്ന യോഗം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്.ഷാരിയർ ഉദ്‌ഘാടനം ചെയ്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി പരിപാടിയെ സംബന്ധിച്ചുള്ള വിശദീകരണം നടത്തി. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം എൻ.അനിരുദ്ധൻ, കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപിള്ള, പ്രവാസി സംഘം ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന്, പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് ശശിധരൻ, പ്രവാസി സംഘം സംഥാന കമ്മിറ്റി അംഗം ഡി.അനിതകുമാരി എന്നിവർ സംസാരിച്ചു.
സംഘാടക സമിതി രക്ഷാധികാരികളായി എസ്.സുദേവൻ (സി.പി.ഐ.എം ജില്ലാ സെക്രട്ടറി), എം.എച്ച്.ഷാരിയർ (സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം) എന്നിവരെയും, ചെയർമാനായി സി.പി.ഐ.എം കൊല്ലം ഏരിയ സെക്രട്ടറി എ.എം.ഇഖ്ബാൽ, കൺവീനറായി ഷൈൻദേവ് (ശിശുക്ഷേമ സമിതി വൈ:ചെയർമാൻ) എന്നിവരെയും യോഗം തെരഞ്ഞെടുത്തു. അനിരുദ്ധൻ, നിസാർ അമ്പലംകുന്ന് എന്നിവരെ വൈസ് ചെയർമാൻമാരായും, രാജു രാഘവൻ, ആൽഫ്രഡ് എന്നിവരെ ജോ: കൺവീനർമാരായും തെരഞ്ഞെടുത്തു. യോഗത്തിന് കുവൈറ്റ് കല ട്രസ്റ്റ് സെക്രട്ടറി സുദർശനൻ കളത്തിൽ സ്വാഗതവും, ട്രസ്റ്റ് അംഗം ജോൺസൺ നന്ദിയും രേഖപ്പെടുത്തി.
2022 ആഗസ്റ്റ്‌ 21ന്, കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ട്രസ്റ്റ് ഏർപ്പെടുത്തിയ വിദ്യാഭാസ എൻഡോവ്മെന്റ് വിതരണവും നടക്കും.

Related News