കനത്ത മഴ: സൗദിയിലെ ജിസാൻ മേഖലയിൽ വൻ നാശനഷ്ടം

  • 12/08/2022




ജിസാൻ:∙ കനത്ത മഴയിൽ സൗദിയിലെ ജിസാൻ മേഖലയിൽ വാഹനങ്ങൾക്കും വസ്തുക്കൾക്കും വൻ നാശനഷ്ടം. ഒഹുദ് അൽ മസർഹ ഗവർണറേറ്റിലാണ് വ്യാപക നാശമുണ്ടായത്. 

ഗവർണർ അബ്ദുല്ല അൽ റാത്തി, ജിസാൻ മേഖലയിലെ സിവിൽ ഡിഫൻസ് ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അൽ ഷെഹ്‌രി നിരവധി ഗവർണറേറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.

ഗവർണറേറ്റിലെ എല്ലാ ഉദ്യോഗസ്ഥരോടും അധികാരികളോടും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും പൗരന്മാർക്ക് സേവനങ്ങൾ നൽകാനും അൽ റൈതി നിർദ്ദേശിച്ചു. സിവിൽ ഡിഫൻസ് നടത്തിയ രക്ഷാപ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Related News