ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK ) പൊന്നോണം 2022 , കിഴക്കിന്റെ വെനീസ് - സമർപ്പണം 2022 ഫ്ലയർ പ്രകാശനം ചെയ്തു

  • 13/08/2022

 

കുവൈറ്റ് സിറ്റി :ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌. (AJPAK) സെപ്റ്റംബർ 16 ന് നടക്കുന്ന ''പൊന്നോണം 2022, കിഴക്കിന്റെ വെനീസ് സമർപ്പണം'' ,കൊറോണ കാലത്തുനടത്തിയ പ്രവർത്തനത്തിൽ കുവൈറ്റിലെ ആലപ്പുഴ ജില്ലക്കാരായ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്ന പരിപാടിയുടെ ഫ്ലയർ 12 Aug 2022 നു പ്രകാശനം ചെയ്തു. പരിപാടിയുടെ സ്പോൺസർ ആയ BEC എക്സ്ചേഞ്ച് സെയിൽസ് & മാർക്കറ്റിംഗ് മാനേജർ ശ്രീ രാമദാസ് പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ. സിറിൽ ജോൺ ചമ്പക്കുളം , പ്രോഗ്രാം കമ്മറ്റി കൺവീനർ ശ്രീ.മനോജ് പരിമണം എന്നിവർക്ക് നൽകി.

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് ശ്രീ.രാജീവ് നടുവിലെമുറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ , ജനറൽ കോഓർഡിനേറ്റർ ശ്രീ ബിനോയ് ചന്ദ്രൻ സ്വാഗതവും ,രക്ഷാധികാരി ശ്രീ.ബാബു പനമ്പള്ളി ആശംസകളും , ട്രഷറർ ശ്രീ കുര്യൻ തോമസ് നന്ദിയും രേഖപ്പെടുത്തി. മാത്യു ചെന്നിത്തല ,ഹരി പത്തിയൂർ , അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ, പ്രജീഷ് മാത്യു,ബാബു തലവടി,ജി എസ് പിള്ള, ശശി വലിയകുളങ്ങര,രാഹുൽ ദേവ്,പ്രമോദ് ചെറുകോൽ,ജോമോൻ ചെന്നിത്തല,സാം ആന്റണി,ഫ്രാൻസിസ് ചെറുകോൽ, രതീഷ് മാന്നാർ ,സുരേഷ് വരിക്കോലിൽ, ജോൺ തോമസ് കൊല്ലകടവ് ,രതീഷ് കുട്ടംപേരൂർ, അനി പാവൂറേയ്‌തു, വനിതാ വിഭാഗം ട്രഷറർ ശ്രീമതി ലിസൺ ബാബു,വനിതാ എക്സിക്യൂട്ടീവ് അംഗങ്ങളായ അനിതാ അനിൽ,സുനിത രവി ,ആനി മാത്യു എന്നിവർ പങ്കെടുത്തു.
പ്രശസ്ത ചലച്ചിത്രതാരം ശ്രീമതി നവ്യ നായർ ഉദ്‌ഘാടനം ചെയ്യുന്ന ഓണാഘോഷം ,മിമിക്രി ചലച്ചിത്ര താരം ജയദേവ് കലവൂർ ,പ്രശസ്ത നാടൻ പാട്ടു കലാകാരൻ ആദർശ് ചിറ്റാർ കുവൈറ്റിലെ പ്രശസ്ത നാടൻ പാട്ടു കൂട്ടായ്മ പൊലിക നാടൻ പാട്ടു കുട്ടത്തോടൊപ്പം നാടൻ പാട്ടുകൾ അരങ്ങേറും. തിരുവാതിര,ചെണ്ടമേളം,ഗാനമേള, നിർത്ത നിർത്യങ്ങൾ അടങ്ങുന്ന വിവിധ കലാപരിപാടികൾ,വിഭവസമര്ഥമായ ഓണസദ്യയും ഓണാഘോഷപരിപാടികൾക്കു മിഴിവേകും .

Related News