വിദ്യാലയങ്ങള്‍ ലഹരിമുക്തമാകണം : കെ.ഐ.സി

  • 13/08/2022


കുവൈത്ത് സിറ്റി: അറിവിനോടൊപ്പം ഉന്നതമായ ജീവിത സംസ്കാരവും പകര്‍ന്നു നല്‍കേണ്ട വിദ്യാലയങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിക്ക് തന്നെ വലിയ ഭീഷണിയാണെന്ന് കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. 

വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വവും, ധാര്‍മ്മിക ബോധവും വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന വിദ്യാലയങ്ങള്‍ ലഹരി മുക്തമാകേണ്ടത് സാമൂഹിക അനിവാര്യതയാണ്.

വളര്‍ന്നു വരുന്ന തലമുറയെ ആകമാനം ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാകാത്തത് നിരാശാജനകമാണ്.

ഏറെ പ്രതീക്ഷകളോടെ സ്വന്തം മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്ന പ്രവാസികളടക്കമുള്ള രക്ഷിതാക്കള്‍ നിലവിലെ സാഹചര്യങ്ങളില്‍ ആശങ്കാകുലരാണ്. 

എല്ലാ തിന്‍മകളുടെയും താക്കോലായ ലഹരി ഉപയോഗം തടയാനും, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും ബന്ധപ്പെട്ടവര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

Related News