ഓ ഐ സി സി അംഗത്വ വിതരണം കുവൈറ്റിൽ ആരംഭിച്ചു

  • 16/08/2022



കുവൈറ്റ്‌ സിറ്റി: കേരാളാ പ്രദേശ്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെയും (കെ പി സി സി) ഓവർസ്സിസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌  (ഓ ഐ സി സി) ഗ്ലോബൽ കമ്മറ്റിയുടെയും നിർദ്ദേശാനുസരണം ഓ ഐ സി സി കുവൈറ്റ്‌ നാഷണൽ കമ്മറ്റിയുടെ നേത്ര്വത്വത്തിൽ അംഗത്വ വിതരണം ആരംഭിച്ചു.

ജെനറൽ സെക്ക്രട്ടറി  
ബി എസ്‌ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ആക്റ്റിംഗ്‌ പ്രസിഡന്റ്‌ എബി വാരിക്കാട്‌ സിനിയർ കോൺഗ്രസ്‌ പ്രവർത്തകൻ കല്ലാർ മൊയ്തുവിനും, അഡ്വ. ശിൽപാ കണ്ണുരിനും ആദ്യ അംഗത്വം നൽകി ഉൽഘാടനം ചെയ്തു. തുടർന്ന് പതിനാലു ജില്ലാ കമ്മറ്റി പ്രസിഡന്റുമാർ ജില്ലാ ഭാരവാഹികളുടെ നേത്ര്വത്വത്തിൽ  അംഗത്വം എറ്റു വാങ്ങി. 

വർഗ്ഗിസ്‌ ജോസഫ്‌ മാരാമൺ, രാജിവ്‌ നടുവിലേമുറി, എം എ നിസാം, ജോയ്‌ കരവാളുർ, റിഷി ജേക്കബ്‌, കൃഷ്ണൻ കടലുണ്ടി, ഷൊബിൻ സണ്ണി, അക്ബർ വയനാട്‌, റോയ്‌ യുയാക്കി, ജെലിൻ ത്രിപ്രയാർ, വിധുകുമാർ, വിപിൻ മങ്ങാട്ട്‌, ഗിരിഷ്‌ ഒറ്റപ്പാലം, ജെയേഷ്‌ ഒണാശേരിൽ, ബൈജു ജോസ്‌, ഇസ്മായിൽ മലപ്പുറം, റിജോ കോശി, ജെസ്റ്റിൻ കോട്ടയം, ലിപിൻ മുഴുക്കുന്ന് എന്നിവർ പ്രസംഗിച്ചു

Related News