കെ.ഡി.എൻ.എ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിചു.

  • 17/08/2022


കുവൈറ്റ് സിറ്റി: കോഴിക്കോട് ഡിസ്‌ട്രിക്‌ട് എൻ.ആർ. ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) 75 മത് ഇന്ത്യൻ സ്വതന്ത്ര ദിനം ആഘോഷിച്ചു. ആഗസ്ത് 15 ന് വൈകുന്നേരം ഓൺലൈനിൽ സംഘടിപ്പിച്ച സ്വാതന്ത്ര ദിനാഘോഷത്തിൽ അസോസിയേഷൻ പ്രസിഡന്റ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ചു. 

ഐ .ഇ.ഐ മുൻ ചെയർമാൻ എൻ.ജി. ജോസഫ് പണിക്കർ സ്വാതന്ത്ര ദിന സന്ദേശം നൽകി. 
അസോസിയേഷൻ ജനറൽ സെക്രട്ടറി സുബൈർ എം.എം.സ്വാഗതവും, വൈസ് പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി, അഡ്വൈസറി ബോർഡ് മെമ്പർ ഇലിയാസ് തോട്ടത്തിൽ, റാഫിയ അനസ് എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. 

വുമൺസ് ഫോറം പ്രസിഡന്റ് ഷാഹിന സുബൈർ, ജിഷ സുരേഷ് എന്നിവർ ചേർന്ന് ദേശീയ ഗാനവും, സമീർ വെള്ളയിൽ, അനസ് പുതിയൊട്ടിൽ, ജയലളിത കൃഷ്ണൻ എന്നിവർ ദേശഭക്തിഗാനങ്ങളും ആലപിച്ചു. 
സുരേഷ് മാത്തൂർ പ്രോഗ്രാം ഹോസ്റ്റും, കേന്ദ്ര കൾച്ചറൽ സെക്രട്ടറി ഫിറോസ് നാലകത്ത്‌ നന്ദിയും അറിയിച്ചു.

Related News