കുവൈത്ത് കെ.എം.സി.സി. അനുശോചിച്ചു

  • 17/08/2022


കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. സ്ഥാപക നേതാവും, കേന്ദ്ര ഭാരവാഹിയുമായിരുന്ന കാസർഗോഡ് അതിഞ്ഞാലിലെ കെ.വി.അബ്ദുൽ റഹ്മാൻ ഹാജിയുടെ വേർപാടിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. 

ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന പഴയ കാലത്തു കുവൈത്തിൽ കെ.എം.സി.സി. രൂപീകരിക്കാനും, വളർത്താനും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നൂവെന്ന് സംസ്ഥാന പ്രസിഡന്റ്‌ ഷറഫുദ്ധീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്രയും, അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും, പരലോക മോക്ഷത്തിന് വേണ്ടി പ്രാർത്ഥിക്കാനും നേതാക്കൾ അഭ്യർത്ഥിച്ചു.

കൂടാതെ കുവൈത്ത് കെ.എം.സി.സി. കാസർഗോഡ് ജില്ലാ പ്രസിഡണ്ട്‌, മുസ്‌ലിം ലീഗ് ആദ്യകാല സംസ്ഥാന കൗൺസിലർ, പ്രവാസി ലീഗിന്റെ ആദ്യ സംസ്ഥാന വൈസ്. പ്രസിഡണ്ട്‌, കേരള സ്റ്റേറ്റ് ബിൽഡിങ് അസോസിയേഷൻ സ്ഥാപക വൈസ്. പ്രസിഡണ്ടും നാട്ടിലും കുവൈത്തിലും മത സാമൂഹിക മേഖലയിലെ നിറ സാന്നിദ്ധ്യവുമായിരുന്ന അതിഞ്ഞാലിലെ കെ.വി.അബ്ദുൽ റഹ്മാൻ ഹാജിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. കാസർഗോഡ് ജില്ലാ കമ്മിറ്റിയും അനുശോചനം അറിയിച്ചു.

Related News