മനോജ് കുമാർ കാപ്പാടിന്റെ "അബ്ദല്ലി" എന്ന പുസ്തകം പ്രകാശനം ചെയ്തു

  • 19/08/2022



കുവൈറ്റ് സിറ്റി : പ്രവാസി എഴുത്തുകാരനും കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് ജനറൽ സെക്രട്ടറിയുമായ മനോജ് കുമാർ കാപ്പാടിന്റെ അബ്ദല്ലി എന്ന നോവലിന്റെ പുസ്തക പ്രകാശനം ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിൽ ഗ്രാന്റ് ഹൈപ്പർ റീജണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, റഹൂഫ് മഷ്ഹൂറിനു നൽകി കൊണ്ട് ഉദ്‌ഘാടനം ചെയ്തു. കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് മൻസൂർ മുണ്ടോത്ത്‌ അധ്യക്ഷത വഹിച്ചു. പുസ്തകം അവലോകനം ചെയ്തുകൊണ്ട് റിഹാബ് തൊണ്ടിയിൽ സംസാരിച്ചു. സാമൂഹിക പ്രവർത്തകരായ കൃഷ്ണൻ കടലുണ്ടി, ഹമീദ് കേളോത്ത്, ഫാറൂഖ് ഹമദാനി, പി.വി നജീബ്, അസീസ് തിക്കോടി, മുനീർ അഹമ്മദ്, ഷൈജിത്ത്, സാജിദ നസീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മനോജ് കുമാർ കാപ്പാട് അബ്ദല്ലി എന്ന തന്റെ പുസ്തകത്തെ കുറിച്ചും അതുണ്ടായ നാൾവഴികളെ കുറിച്ചും സംസാരിച്ചു. 


മീഡിയവൺ സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ ബാനറിൽ നിർമിച്ച   "ഡോറ" എന്ന ചിത്രത്തിന്റെ സംവിധായകൻ മനോജ് കുമാർ കാപ്പാട്, മുഖ്യ കഥാപത്രം അവതരിപ്പിച്ച യാറ മെഹറിഷ് ജാവേദ്, ക്യാമറ കൈകാര്യം ചെയ്ത സനു കൃഷ്ണൻ, എഡിറ്റർ ശിവകുമാർ എന്നിവരെ പരിപാടിയിൽ ഉപഹാരം നൽകി ആദരിച്ചു. ഭാരവാഹികളായ റഷീദ് ഉള്ളിയേരി, ജിനീഷ് നാരായണൻ, മുസ്തഫ മൈത്രി, സാദിഖ് തൈവളപ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചെയർമാൻ ഷാഹുൽ ബേപ്പൂർ സ്വാഗതവും ട്രെഷറർ അക്‌ബർ ഉസ്മാൻ നന്ദിയും പറഞ്ഞു.

Related News