സൗദിയിൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്നു പണം തട്ടുന്ന സംഘത്തെ പിടികൂടി

  • 23/08/2022




റിയാദ്∙ സൗദിയിൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്നു പണം തട്ടുന്ന  സംഘത്തെ പിടികൂടിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ബാങ്ക് ജീവനക്കാരാണെന്നു പറഞ്ഞ് ആൾമാറാട്ടം നടത്തിയ സ്വദേശികളും വിദേശികളുമടക്കം 11പേരാണു പിടിയിലായത് . 

പ്രതികൾ തങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഒരു വീട് കേന്ദ്രീകരിച്ചാണു ചെയ്തു വന്നിരുന്നത്.
വിവിധ ബാങ്കുകളുടെ ഉദ്യോഗസ്ഥർ ചമഞ്ഞ് ഉപയോക്താക്കളെ ഫോണിൽ വിളിച്ച് ഒടിപി കൈക്കലാക്കിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത് . 

തന്ത്രപൂർവ്വം ഐഡി നമ്പർ ചോദിച്ചറിഞ്ഞ ശേഷം , അക്കൗണ്ട് നമ്പർ അപ്ഡേറ്റ് ചെയ്യുക പോലുള്ള കാരണങ്ങൾ പറഞ്ഞ് ഒടിപി കൈക്കലാക്കും . ശേഷം ഉപയോക്താക്കളറിയാതെ മറ്റു ബാങ്കുകളിലേക്കു പണം ട്രാൻസ്ഫർ ചെയ്തായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്.

ആശയവിനിമയം വഴിയുള്ള സാമ്പത്തിക തട്ടിപ്പിന്റെ രീതികളുമായും മറ്റും ബന്ധപ്പെട്ട വസ്തുതകളെക്കുറിച്ച് സാമൂഹിക അവബോധം ആവശ്യമാണെന്നു പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. 

Related News