കല കുവൈറ്റ് മാതൃഭാഷ സമിതി "വേനൽ തുമ്പികൾ " കലാ ജാഥയുടെ പര്യടനം ആരംഭിക്കുന്നു

  • 24/08/2022

 


കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മാതൃഭാഷ സമിതിയുടെ നേതൃത്തിൽ അവധിക്കാല സൗജന്യ മാതൃഭാഷാ പഠന ക്ലാസ്സുകളിലേക്ക് "വേനൽ തുമ്പികൾ " കലാ ജാഥയുടെ പര്യടനം ആരംഭിക്കുന്നു. കലാ ജാഥയുടെ ആദ്യ പര്യടനം ഫഹാഹീൽ മേഖലയിൽ ആഗസ്ത് 25 വ്യാഴം വൈകീട്ട് 6 മണിക്ക് മംഗഫ് കല സെന്ററിൽ നടത്തും. 

അബ്ബാസിയ മേഖലയിൽ അബ്ബാസിയ കല സെന്ററിൽ ആഗസ്ത് 26 വെള്ളി, വൈകീട്ട് 3 മണിക്കും, അബുഹലീഫ മേഖലയിൽ മെഹബുള്ള കല സെന്ററിൽ ആഗസ്ത് 26 വെള്ളി, വൈകീട്ട് 6 മണിക്കും, സാൽമിയ മേഖലയിൽ സാൽമിയ കല സെന്ററിൽ ആഗസ്ത് 27 ശനി വൈകീട്ട് 6 മണിക്കും കലാ ജാഥ പര്യടനം നടത്തും.

നമ്മുടെ സംസ്കാരത്തേയും ഭാഷയേയും തിരിച്ചറിയാനും കുട്ടികൾക്ക് അടുത്ത് പരിചയപ്പെടാനും ഉതകുന്ന രീതിയിലാണ് കലാ ജാഥ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരളത്തിന്റെ തനത് കലാരൂപങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവ കോർത്തിണക്കി കൊണ്ടാണ് കേരള സംസ്കാരത്തെ കുട്ടികളിലേക്ക് എത്തിക്കുവാൻ കലാ ജാഥ ശ്രമിക്കുന്നത്.

Related News