കെ.ഐ.സി മുഹബ്ബത്തെ റസൂല്‍ നബിദിന സമ്മേളനം സംഘടിപ്പിക്കുന്നു.

  • 24/08/2022


കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ മുഹബ്ബത്തെ റസൂൽ '22 നബിദിന മഹാ സമ്മേളനം സംഘടിപ്പിക്കുന്നു. 2022 ഒക്ടോബര്‍ 6,7 വ്യാഴം,വെള്ളി ദിവസങ്ങളില്‍ അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ SYS സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറിയും, കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി മുഖ്യാതിഥിയായി പങ്കെടുക്കും. പ്രമുഖ വാഗ്മി ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തും. 

അതോടനുബന്ധിച്ച് വിവിധ പരിപാടികളുടെ ഏകോപനത്തിനായി സ്വാഗത സംഘവും രൂപീകരിച്ചു. ഭാരവാഹികളായി
ശംസുദ്ധീൻ ഫൈസി എടയാറ്റൂര്‍ (മുഖ്യ രക്ഷാധികാരി), ഉസ്മാൻ ദാരിമി, ഹംസ ബാഖവി, കുഞ്ഞഹമ്മദ്‌ കുട്ടി ഫൈസി, മുഹമ്മദലി ഫൈസി, ശൈഖ്‌ ബാദുഷ (രക്ഷാധികാരികൾ),അബ്ദുൽ ഗഫൂർ ഫൈസി (ചെയർമാൻ), മുസ്തഫ ദാരിമി, ഇ.എസ്‌. അബ്ദുറഹ്മാൻ ഹാജി, ഇഖ്ബാൽ ഫൈസി, അബ്ദുൽ കരീം ഫൈസി (വൈസ്‌ ചെയർമാൻ), സൈനുൽ ആബിദ്‌ ഫൈസി (ജനറൽ കൺവീനർ ), നാസർ കോഡൂര്‍ അബ്ദുൽ ഹകീം മൗലവി, മനാഫ്‌ മൗലവി (കൺവീനർമാർ ), അബ്ദു കുന്നുംപുറം (അഡ്മിനിസ്ട്രേഷന്‍), മുഹമ്മദലി പുതുപ്പറമ്പ്‌ (ഫൈനാൻസ്‌), നിസാർ അലങ്കാർ (സോവനീർ) , സലാം പെരുവള്ളൂർ (പബ്ലിസിറ്റി), ശിഹാബ്‌ മാസ്റ്റർ
(പ്രോഗ്രാം), ഇസ്മായീൽ ഹുദവി (റിസപ്ഷൻ), ഇല്യാസ്‌ മൗലവി
(സ്റ്റേജ്‌ & സൗണ്ട്‌), അബ്ദുല്ലത്തീഫ്‌ എടയൂർ (ഫുഡ്‌ ), ശിഹാബ്‌ കൊടുങ്ങല്ലൂർ (വോളണ്ടിയർ ) തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

Related News