ഒഐസിസി കുവൈറ്റ്‌ ഇടുക്കി ജില്ലാ കമ്മിറ്റി, അംഗത്വവിതരണ ഉദ്ഘാടനം നടത്തി

  • 26/08/2022

 

കെപിസിസി നിർദേശപ്രകാരം ഒഐസിസി കുവൈറ്റ്‌ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അംഗത്വവിതരണത്തിന്റെ, ഒഐസിസി ഇടുക്കി ജില്ലാ കമ്മിറ്റിതല ഉദ്ഘാടനം  അബ്ബാസ്സിയ, കുവൈറ്റ്‌ ഒഐസിസി നാഷണൽ കമ്മിറ്റി ഓഫീസിൽ വച്ചു നടത്തി. ഒഐസിസി കുവൈറ്റ്‌ നാഷണൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ്‌ ഡോക്ടർ എബി വാരിക്കാട്ട് അംഗത്വ വിതരണ ഉത്ഘാടനം നിർവഹിച്ചു.

ഒഐസിസി കുവൈറ്റ്‌ ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ ബൈജു പോൾ ആദ്യക്ഷത വഹിച്ച യോഗത്തിൽ, ജനറൽ സെക്രട്ടറി ശ്രീ അലൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ശ്രീ ബിജു. പി. ആന്റോ, ശ്രീ ബാബു ചാക്കോ എന്നിവർ ആശംസകൾ അറിയിച്ചു. ട്രെഷറർ ശ്രീ ബിജോയ്‌ കുര്യൻ യോഗത്തിന് നന്ദി പറഞ്ഞു. 2022 ഒക്ടോബർ 31 വരെ നടക്കുന്ന അംഗത്വവിതരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി, ഒഐസിസി അംഗത്വം സ്വീകരിച്ചു ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രസ്ഥാനത്തിന് കൂടുതൽ കരുത്തു പകരാൻ   കുവൈറ്റ്‌ ൽ ഉള്ള എല്ലാ ജനാധിപത്യ വിശ്വാസികളോടും യോഗത്തിൽ സംസാരിച്ചവർ ആഹ്വാനം ചെയ്തു.

Related News