കെ ഇ എ കുവൈത്ത് സിറ്റി ഏരിയ രക്തദാന ക്യാമ്പ് ജാബിരിയ ബ്ലഡ്‌ ബാങ്കിൽ നൂറ്കണക്കിനാളുകൾ സംബന്ധിച്ചു

  • 27/08/2022


കുവൈറ്റ്‌ : ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായും കാസറഗോഡ് ഉത്സവ് 2022ന്റെ പ്രചരണാർത്ഥവും കെ ഇ എ കുവൈത്ത് സിറ്റി ഏരിയ സംഘടിപ്പിച്ച നാലാമത് രക്തദാന ക്യാമ്പ് ജാബിരിയ ബ്ലഡ്‌ ബാങ്കിൽ വിജയകരമായി സമാപിച്ചു..

കുവൈറ്റിലെ രക്തത്തിന്റെ അടിയന്തിരാവശ്യം മനസിലാക്കിക്കൊണ്ട് കൂടിയാണ് കെ ഇ എ സിറ്റി ഏരിയ ഇങ്ങനെയൊരു ക്യാമ്പ് സംഘടിപ്പിച്ചത് 

ഏരിയ പ്രസിഡന്റ്‌ അനുരാജ് ശ്രീധരന്റെ അധ്യക്ഷതയിൽ ചീഫ് പാട്രൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു നേരിൽ കാണാത്ത നേരിലറിയാത്തവരുടെ ജീവൻ നിലനിർത്താൻ വേണ്ടി രക്തദാനം ചെയ്യാൻ മുന്നോട്ട് വന്ന രക്‌തദാദ്ദക്കളെ അദ്ദേഹം അഭിനന്ദിക്കുകയുണ്ടായി കേന്ദ്ര ജനറൽ സെക്രട്ടറി സുധൻ ആവിക്കര,ട്രഷറർ സി എച് മുഹമ്മദ്‌ കുന്ഹി, അഡ്വൈസറി ബോർഡ് അംഗങ്ങളായ മുനവർ മുഹമ്മദ്‌, സലാം കളനാട്, ഹമീദ് മധുർ,രാമകൃഷ്ണൻ കള്ളാർ, കേന്ദ്ര ഭാരവാഹികളായ നാസർ ചുള്ളിക്കര, അസീസ് തളങ്കര, ജലീൽ ആരിക്കാടി, ശ്രീനിവാസ്, യാദവ് ഹൊസ്ദുർഗ് ,കാസറഗോഡ് ഉത്സവ് കൺവീനർ അബ്ദുള്ള കടവത്ത്, അരീജ് അൽ ഹുദ ഡയറക്ടർ നിസാർ മയ്യള ആശംസകൾ അർപ്പിച്ചു സംസാരിച്ചു മുസ്തഫ ചെമ്നാട്, റസാഖ് ചെമ്നാട്, മറ്റുള്ള ഏരിയ ഭാരവാഹികൾ നേതൃത്വം നൽകി ക്യാമ്പ് കൺവീനർ കബീർ തളങ്കര സ്വാഗതവും ഏരിയ ജനറൽ സെക്രട്ടറി നവാസ് പള്ളിക്കാൽ നന്ദിയും പറഞ്ഞു

Related News