ട്രാക്ക് വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

  • 28/08/2022


കുവൈത്ത് സിറ്റി : തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് ( ട്രാക്ക് ) വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. സെപ്റ്റംബർ 30 ന് അബ്ബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാനി ഇംഗ്ലീഷ് സ്കൂളിൽ  സംഘടിപ്പിക്കുന്ന " ഓണം ഈദ് സംഗമം -2022 " പരിപാടിയുടെ  വേദിയിൽ വച്ച് പത്താം ക്ലാസ്സിലും, പന്ത്രണ്ടാം ക്ലാസ്സിലും ഉന്നത  വിജയം നേടിയ ട്രാക്കിന്റെ  അംഗങ്ങളുടെ മക്കൾക്ക് ഏർപ്പെടുത്തിയ വിദ്യാഭ്യാസ പ്രോൽസാഹന അവാർഡുകൾ വിതരണം ചെയ്യും. കുട്ടികളുടെ മാർക്ക്  ലിസ്റ്റ് കോപ്പിയും ഫോട്ടോയും പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീണർ പ്രിയ രാജിനെയോ ആർട്സ്  കൺവീണർ  ആർ. രാധാകൃഷ്ണനെയോ സെപ്റ്റംബർ പത്താം തിയതിക്ക് മുൻപായി  നൽകേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. 
കൂടുതൽ വിവരങ്ങൾക്ക്  97418525 ,65544475,67073494,69018210 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Related News