റെസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷൻ കുവൈറ്റ് (റോക്) മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

  • 28/08/2022


കുവൈറ്റ് സിറ്റി : കുവൈത്തിലെ റെസ്റ്റോറന്റ് ഓണേഴ്സിന്റെ കൂട്ടായ്മയായ റോക്, മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ച് കൊണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഫാർവാനിയ മെട്രോ ക്ലിനിക്കിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഷബീർ മണ്ടോളി അധ്യക്ഷത വഹിച്ചു. റെസ്റ്റോറന്റുകളിലെ ജീവനക്കാർക്ക് വേണ്ടി ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത് കുവൈത്തിൽ ആദ്യമായാണെന്നും വിവിധ കാരുണ്യ പ്രവർത്തനങ്ങളോടൊപ്പം അംഗങ്ങളുടേയും അവരുടെ ജീവനക്കാരുടെയും ഉന്നമനത്തിനുതകുന്ന പ്രവർത്തനങ്ങൾക്കാണ് റോക്ക് മുൻഗണന നൽകുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മെട്രോ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റോക് അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് എക്സിക്യൂട്ടീവ് അംഗം ജ്യോതിഷിന് കൈമാറിക്കൊണ്ടാണ് അദ്ദേഹം ഉദ്‌ഘാടനം നിർവഹിച്ചത്. ഹോട്ടലുടമകൾക്കും അവരുടെ ജീവനക്കാർക്കും മെട്രോ ഗ്രൂപ്പിന്റെ കീഴിലുള്ള ക്ലിനിക്കുകളിൽ പ്രത്യേക ഇളവുകൾ പ്രിവിലേജ് കാർഡിലൂടെ ലഭ്യമാകുമെന്നും , വരുന്ന ഒരു മാസക്കാലം രജിസ്റ്റർ ചെയ്ത മുഴുവൻ ജീവനക്കാർക്കും സൗജന്യ പരിശോധന ആനുകൂല്യം ലഭ്യമാകുമെന്നും മുസ്തഫ ഹംസ കൂട്ടിച്ചേർത്തു . ഡോക്ടർ ബിജി ബഷീർ ആരോഗ്യ ബോധവത്കരണ ക്ലാസ് നൽകി. 

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, റോക് ചെയർമാൻ അബു കോട്ടയിൽ, വൈസ് ചെയർമാൻ ഇസ്ഹാഖ് കൊയിലിൽ, ഉപദേശക സമിതി അംഗം ശരീഫ് പി.ടി, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ റഹീം എൻ.കെ, ഹയ മുഹമ്മദ്, സെക്രട്ടറി ഷാഫി മഫാസ്, ഷാഹുൽ ബേപ്പൂർ, എന്നിവർ സംസാരിച്ചു. മെട്രോ മെഡിക്കൽ കെയർ ബിസിനസ് ഡവലപ്മെന്റ് മാനേജർ ഫൈസൽ ഹംസ, റോക് ഭാരവാഹികളായ മജീദ് ബി.കെ, മെഹബൂബ് വി.സി, എക്സിക്യൂട്ടീവ് മെമ്പർമാരായ നസീർ എൻ.കെ, മർസൂഖ് ജാസ് , നൗഷാദ് റൂബി എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ സ്വാഗതവും പ്രോഗ്രാം കൺവീനർ സി.പി അഷ്‌റഫ് നന്ദിയും പറഞ്ഞു.

Related News