ജുബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസിന്‌ വർണ്ണശബളമായ സമാപനം

  • 29/08/2022


 

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ സണ്ഡേസ്ക്കൂളായ ജുബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2022-ന്‌ സമാപനം കുറിച്ചു.

നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയാങ്കണത്തിൽ നടന്ന കുട്ടികളുടെ വർണ്ണശബളമായ ഘോഷയാത്രയെ തുടർന്ന്‌ ജെസി ജെയ്സന്റെ നേതൃത്വത്തിലുള്ള ഓ.വി.ബി.എസ്‌. ഗായക സംഘത്തിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ, സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഇടവക ട്രസ്റ്റി സാബു എലിയാസ്‌ സ്വാഗതവും, ഓ.വി.ബി.എസ്‌. സൂപ്രണ്ട്‌ ബിജോ ഡേവിഡ്‌ നന്ദിയും രേഖപ്പെടുത്തി.

ഓ.വി.ബി.എസ്‌. ഡയറക്ടർ ഫാ. ഡിനു എം. ഡാനിയേൽ, സൺഡേസ്ക്കൂൾ ഹെഡ്മാസ്റ്റർ ഷിബു പി. അലക്സ്‌ എന്നിവർ പ്രസംഗിച്ചു. ഓ.വി.ബി.എസ്‌. ഡെപ്യൂട്ടി സൂപ്രണ്ട്‌ ജിജു ജോൺ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഫാ. ഗീവർഗീസ്, ഇടവക ആക്ടിംഗ് സെക്രട്ടറി ടോണി ജോസഫ്, ഭദ്രാസന കൗൺസിലംഗം ദീപക്‌ പണിക്കർ, സണ്ഡേസ്ക്കൂൾ ട്രഷറാർ ഷെറി കുര്യൻ, സണ്ഡേസ്ക്കൂൾ സെക്രട്ടറി എബി സാമുവേൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഓ.വി.ബി.എസ്‌.സ്റ്റാർ-2022 ആയി ജെയ്ഡൻ ജോണിനെയും, റണ്ണർ-അപ്പായി ജൊവാന മിറിയം ജോജിയെയും തെരഞ്ഞെടുത്തു.

സണ്ഡേസ്ക്കൂൾ ഹെഡ്ബോയ്‌ ജോഷ്‌ ബിജി വർഗീസ്‌, ഹെഡ്ഗേൾ ക്രിസ്‌ലിൻ ആൻ ജിനു എന്നിവർ ചേർന്ന്‌ പതാക താഴ്ത്തിയതോടു കൂടി ചടങ്ങുകൾ അവസാനിച്ചു. കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ സമാപന ചടങ്ങുകൾക്ക്‌ കൊഴുപ്പേകി.

`യേശു സൗഖ്യമാക്കുന്നു` എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ച അവധിക്കാല വേദപഠന ക്ളാസിൽ 500-ഓളം കുട്ടികളും 46-ഓളം അദ്ധ്യാപകരും പങ്കെടുത്തു. ജോഷ്‌, ക്രിസ്‌ലിൻ എന്നിവർ മാസ്റ്റർ ഓഫ്‌ സെറിമണീസ്‌ ആയിരുന്നു. 

Related News