കർമ്മ കുവൈറ്റ്‌ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

  • 30/08/2022



കാസറഗോഡിന്റെ പ്രാദേശിക കൂട്ടായ്മ്മയായ  കർമ്മ  കുവൈറ്റ്‌    മെട്രോ മെഡിക്കൽ കെയറിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 23 വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ 1മണി വരെ.മെട്രോ മെഡിക്കൽ കെയർ ഫർവാനിയിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

(ഇഎൻടി, ഡെർമ, ഒഫ്താൽമോളജി, ഡെന്റൽ & ജനറൽ മെഡിസിൻ) ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ,
 കൊളസ്ട്രോൾ, രക്തസമ്മർദ്ദ പരിശോധന
 (ഇസിജി, എക്സ്-റേ, ഡോക്ടറുടെ കുറിപ്പടി പ്രകാരം) എന്നീ പരിശോധനകളും, ഡോക്ടറുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരിക്കും. രജിസ്റ്റർ ചെയ്യുന്ന ആളുകൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കുക കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രെഷനും 67603416,65558861,66840333,66724019. 9786 1393, 6779 2607എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാനത്തെ തീയ്യതി സെപ്റ്റംബർ 20.

മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 23 ആം തീയതി നടത്തുവാൻ തീരുമാനിച്ച പ്രകാരം മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം മെട്രോ ഹോസ്പിറ്റിൽ ഫർവാനിയിൽ വെച്ച് നടന്നു. ചടങ്ങിൽ കർമ്മ ഭരണസമിതി അംഗങ്ങളും ഉപദേശ സമിതി അംഗങ്ങളും കർമ്മ  നേതാവ് ബാലകൃഷ്ണൻ ഉദുമ, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസയും മാനേജർ ഫൈസലും ചടങ്ങിൽ പങ്കെടുത്തു.

Related News