ഊഷ്മളമായ സ്വീകരണം നൽകി

  • 31/08/2022


 

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ എട്ടു നോമ്പിനോടനുബന്ധിച്ച്‌ സെപ്റ്റംബർ 1 മുതൽ 7 വരെ ക്രമീകരിച്ചിരിക്കുന്ന വാർഷിക കൺവൻഷന് നേതൃത്വം നൽകുന്നതിനായി എത്തിച്ചേർന്ന മലങ്കര സഭയിലെ അനുഗ്രഹീത വാഗ്മികളായ ഫാ. മാത്യു ടി. മാമൂട്ടിൽ, ഫാ. കുര്യാക്കോസ്‌ പി. തോമസ്‌, ഫാ. ടോണി എം. യോഹന്നാൻ എന്നിവർക്ക്‌ കുവൈറ്റ്‌ വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

മഹാ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ട്രസ്റ്റി സാബു ഏലിയാസ്, സെക്രട്ടറി ഐസക് വർഗീസ്, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, ഇടവക ഭരണ സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. 

Related News