പ്രവാസികളുടെ കഷ്ടപ്പാടുകൾ പുതു തലമുറക്ക് പകുത്തു നൽകണം

  • 01/09/2022



തൃശൂര്‍: നമ്മുടെ നാടിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കിയതിനും ഇന്നത്തെ വികസിത ഗള്‍ഫും, നൂതന സംവിധാനങ്ങളിലും പ്രവാസികളുടെ കഷ്ടപ്പാടുകളുടെ അവിസ്മരണീയ കൈയ്യൊപ്പുകളുണ്ടെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍. പ്രവാസി സമിതിയായ പത്തേമാരി സംഘടിപ്പിച്ച വെബ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അധ്യക്ഷത വഹിച്ചു. പത്തേമാരിയില്‍ യാത്ര ചെയ്ത ആദ്യകാല പ്രവാസികളെ കണ്ടെത്തി അവരുടെ അനുഭവങ്ങളും സംഭാവനകളും പുതുതലമുറയ്ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുക, ആദ്യകാല ഗള്‍ഫിന്റെ ചരിത്ര ശേഷിപ്പുകള്‍ കണ്ടെത്തുക എന്നിങ്ങനെ നിരവധി പദ്ധതികളുമായി മുന്നോട്ടു പോവാനാണ് പത്തേമാരി പ്രവാസി സമിതിയുടെ തീരുമാനം.പത്തേമാരി എന്ന പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവും സമിതിയുടെ ജനറല്‍ സെക്രട്ടറിയുമായ ഷെരീഫ് ഇബ്രാഹിം തന്റെ ആദ്യ യാത്രയിലെ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ വിവരിച്ചു.ഡിവൈ.എസ്.പി.സുരേന്ദ്രന്‍ മങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ റഹിം മുഖ്യാതിഥിയായിരുന്നു.പ്രവാസവുമായി ബന്ധപ്പെട്ട വിഷയങ്ങളുമായി ജനറല്‍ കണ്‍വീനര്‍ അനസ്ബി, ലോക കേരളസഭ മെമ്പര്‍ കബീര്‍ സലാല, കെ.എം.സി.സി യു.എ.ഇ ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, വേള്‍ഡ് മലയാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.ബി.നാസര്‍, കാരാടന്‍ ലാന്റ്‌സ് ചെയര്‍മാന്‍ സുലൈമാന്‍ കാരാടന്‍, സമസ്ത ബഹറിന്‍ മുന്‍ കോര്‍ഡിനേറ്റര്‍ ഹംസ അന്‍വരിമോളൂര്‍, കുവൈറ്റ് സോഷ്യല്‍ വര്‍ക്കര്‍മാരായ ഷൈനി ഫ്രാങ്കോ, റഹിം വാലിയില്‍, ഷാര്‍ജ സോഷ്യല്‍ വര്‍ക്കര്‍ ചന്ദ്രപ്രകാശ് എടമന, ഇന്‍കാസ് അബുദാബി പ്രസിഡന്റ് സലീംചിറക്കല്‍, ഗ്രന്ഥകാരന്‍ അബ്ദു കൊച്ചന്നൂര്‍, ഷെഫീര്‍ ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു. Condact 9446622218

Related News