ജോഹർ എബ്രഹാമിന് ഫോക്കസ്, കുവൈറ്റ് യാത്രയയപ്പ് നൽകി

  • 03/09/2022



കുവൈറ്റ് സിറ്റി:- കുവൈറ്റിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കോതമംഗലം അയിരൂർപാടം സ്വദേശിയും ഫോക്കസ് യൂണിറ്റ് ഏഴിന്റെ ആരംഭകാല അംഗവും നിലവിലെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും ഗൾഫ് എൻജിനിയറിംഗ് കമ്പനിയുടെ മുതിർന്ന ഡ്രാഫ്റ്റ്സ്മാനുമായ ജോഹർ എബ്രഹാമിന് ഫോക്കസ് പ്രവർത്തക സമതി യോഗത്തിൽ വെച്ചു യാത്രയയപ്പ് നൽകി. അബ്ബാസിയ ആർട്ട് സർക്കിൾ ഹാളിൽ പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് സ്വാഗതം പറഞ്ഞു ട്രഷറർ സി.ഒ. കോശി, ജോ. സെക്രട്ടറി സുനിൽ ജോർജ്, യൂണിറ്റ് ഏഴിലെ ഭാരവാഹികളായ അബ്ദുൽ റഹ്മാൻ , കെ. രതീശൻ ,ഷിബു മാത്യൂ എന്നിവർ സംസാരിച്ചു. ജോ: ട്രഷറർ ജേക്കബ്ബ് ജോൺ നന്ദി പറഞ്ഞു. സലിം രാജ് ഉപഹാരം കൈമാറി. ജോഹർ എബ്രഹാം മറുപടി പ്രസംഗം നടത്തി.

Related News