വോയ്സ് കുവൈത്ത് വനിതാവേദി ഓണോത്സവം ഫ്ലയർ പ്രകാശനം ചെയ്തു

  • 03/09/2022

 


കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ഓണോത്സവം - 2022" ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. 
അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു കുവൈത്തിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ മനോജ് മാവേലിക്കരക്ക് ഫ്ലയർ നൽകി പ്രകാശനം നിർവ്വഹിച്ചു. 
വനിതാവേദി പ്രസിഡൻറ് സരിത രാജൻ ഓണപരിപാടികളെ കുറിച്ച് വിശദീകരിച്ചു. 
സെപ്റ്റംബർ 23 ന് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ഓണോത്സവത്തിൽ അത്തപ്പൂക്കള മത്സരം, മഹാബലി എഴുന്നള്ളത്ത്, പുലിക്കളി, ഓണപ്പാട്ടുകൾ, തിരുവാതിരകളി,വോയ്സ് കുവൈത്ത് അംഗങ്ങൾ അവതരിപ്പിക്കുന്ന ഗാനമേള, വളളം കളി, നൃത്തനൃത്യങ്ങൾ,എസ് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. 
വോയ്സ് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, ജനറൽ സെക്രട്ടറി കെ.ബിബിൻ ദാസ്, ട്രഷറർ കെ.ഗോപിനാഥൻ, ഓർഗനൈസിംങ് സെക്രട്ടറി കെ.വി.രാധാകൃഷ്ണൻ, ആർട്സ് സെക്രട്ടറി വി.കെ.സജീവ്, ഫഹാഹീൽ ഏരിയ ട്രഷറർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്,സനീഷ്. സി.നാരായണൻ,വി.റ്റി.താജുദീൻ,അനീജ രാജേഷ്, ജസ്നി റിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 
വനിതാവേദി സെക്രട്ടറി ലത സത്യൻ സ്വാഗതം പറഞ്ഞു.

Related News