തൃശ്ശൂർ അസോസിയേഷൻ ഓണാഘോഷം 2022 flyer( പത്രിക) പ്രകാശനം ചെയ്തു

  • 04/09/2022


 തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് സെപ്റ്റംബർ 23ന് അബ്ബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാനി സ്കൂളിൽ വച്ച് നടത്തുന്ന ഓണാഘോഷം 2022ന്റെ ഫ്ലയർ പ്രസിഡണ്ട് ബിവിൻ തോമസ്, ജനറൽ സെക്രട്ടറി സിസിൽ കൃഷ്ണൻ, വൈസ് പ്രസിഡന്റ് സ്റ്റീഫൻ ദേവസി, വനിതാവേദി ജനറൽ കൺവീനർ സൂസൻ സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ജയേഷ് ഏങ്ങണ്ടിയൂർ, വിഷ്ണു കരിങ്ങാട്ടിൽ, ഷാനവാസ്, ജോയിൻ ട്രഷർ റാഫി എരിഞ്ഞേരി . വനിതാ വേദി ജോയിന്റ് സെക്രട്ടറി നസീറ ഷാനവാസ് എന്നിവർ ചേർന്നു പ്രകാശനം ചെയ്തു. തിരുവാതിരക്കളി മത്സരം, നാടൻപാട്ട് മത്സരം, പായസ മത്സരം,പൂക്കള മത്സരം തുടങ്ങിയവയും, വിവിധ കലാപരിപാടികളും കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും, ഘോഷയാത്രയും ഉണ്ടായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു

Related News