കുവൈറ്റ് പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപുലരി:2022 കൂപ്പൺ പ്രകാശനം ചെയ്തു

  • 05/09/2022



കുവൈറ്റ്‌ : സെന്റ്‌.തോമസ് ഓർത്തഡോക്സ് പഴയപള്ളി യുവജനപ്രസ്ഥാനം ഓണാഘോഷത്തിന്റെ  (തിരുവോണപുലരി:2022) ഫുഡ് കൂപ്പണിന്റെ പ്രകാശന കർമ്മം തിരുവോണ പുലരി:2022 കൺവീനർ അരുൺ തോമസിൽ നിന്നും ഏറ്റുവാങ്ങി പഴയപള്ളി ഇടവക വികാരി റവ.ഫാ.എബ്രഹാം പി.ജെ. നിർവ്വഹിച്ചു. 

ആദ്യവില്പനയുടെ ഉദ്ഘാടനം യുവജനപ്രസ്ഥാനം ട്രഷറർ ബൈജു എബ്രഹാം ഇടവക ആക്റ്റിംഗ് ട്രഷറർ ബോബൻ ജോർജ് ജോണിനു നല്കി നിർവഹിച്ചു.

സെൻ്റ്.പോൾസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇടവക സെക്രട്ടറി വിനോദ് ഇ വർഗീസ്,യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് കെ.സി ബിജു,സെക്രട്ടറി മനു ബേബി, കമ്മറ്റി അംഗങ്ങളായ ഷെറിൻ എം.ഡാനിയേൽ,ആകാശ് ബാബു എന്നിവർ സന്നിഹിതരായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News