വോയ്സ് കുവൈത്ത് ഋഷിപഞ്ചമി ആഘോഷിച്ചു

  • 06/09/2022

 


കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഋഷിപഞ്ചമി ആഘോഷിച്ചു. 
അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന ഋഷിപഞ്ചമി ആഘോഷത്തിന്റെ സാംസ്കാരിക സമ്മേളനം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 
ആക്റ്റിഗ് പ്രസിഡൻറ് പ്രമോദ് കക്കോത്ത് അധ്യക്ഷത വഹിച്ചു.
ഓർഗനൈസിങ് സെക്രട്ടറി കെ.വി.രാധാകൃഷ്ണൻ ഋഷിപഞ്ചമി സന്ദേശം നൽകി. 
പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ മനോജ് മാവേലിക്കര,ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ്, കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് പ്രസിഡൻറ് സലീം രാജ്, വോയ്സ് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, സെക്രട്ടറി സുജീഷ്. പി.ചന്ദ്രൻ, ഉപദേശക സമിതി അംഗം ജോയ് നന്ദനം, അബ്ബാസിയ ഏരിയ കൺവീനർ റ്റി.കെ.റെജി, ഫഹാഹീൽ ഏരിയ ട്രഷറർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, ഫിൻതാസ് ഏരിയ കൺവീനർ കെ.എ.ജിനേഷ്, സാൽമിയ ഏരിയ കൺവീനർ എം.ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. തുടർന്ന് വി.കെ.സജീവ്, ജോയ് നന്ദനം, റ്റി.കെ.റെജി, കെ.വി.രാധാകൃഷ്ണൻ, കെ.ഗോപിനാഥൻ, സരിത രാജൻ, സൻകീർത്ത് രാജേഷ് എന്നിവർ ചേർന്ന് ആലപിച്ച ഗാനങ്ങൾക്ക് പ്രശസ്ത മൃദംഗവിദ്വാൻ സനീഷ്. സി.നാരായണനും ഹാർമോണിയത്തിൽ താജുദീനും രാഗലയാമൃതം എന്ന സംഗീത അർച്ചനയിൽ നാദവിസ്മയങ്ങൾ തീർത്തു. 
കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ.ബിബിൻ ദാസ് സ്വാഗതവും കേന്ദ്ര കമ്മിറ്റി ട്രഷറർ കെ.ഗോപിനാഥൻ നന്ദിയും പറഞ്ഞു.

Related News