ട്രാക്ക് വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാർക്ക് ഓണസദ്യ നൽകി

  • 06/09/2022

 


കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്ക്) തിരുവനന്തപുരം ജില്ലയുടെ പലഭാഗങ്ങളിൽ നടന്ന അപകടങ്ങളിൽ പ്പെട്ട് വീൽചെയറിൽ കഴിയുന്നവരുടെ സംഘടനയായ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീൽചെയറിൽ കഴിയുന്ന നൂറോളം ഭിന്നശേഷിക്കാർക്ക് പട്ടം സെൻ മേരീസ് എച്ച്. എസ്.എസ് സ്കൂളിൽ വച്ച് ട്രാക്കിന്റെ നേതൃത്വത്തിൽ ഓണസദ്യ നൽകി. 

തുടർന്ന് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രസിഡൻറ് സിന്ധു സുദേവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "നമ്മുടെ ഓണവും തൂവൽ സ്പർശവും" എന്ന പേരിൽ കലാകായിക മത്സരങ്ങൾ അരങ്ങേറി. 

ട്രാക്ക് ട്രഷറർ മോഹനകുമാർ,ട്രാക്ക് മുൻ പ്രസിഡൻറ് സുഭാഷ് ഗോമസ്,ട്രാക്ക് മുൻ ചാരിറ്റി കൺവീനർ ജഗദീഷ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

ട്രാക്ക് കുവൈത്തിലും നാട്ടിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ട്രാക്ക് ചെയർമാൻ പി.ജി.ബിനു, ട്രാക്ക് പ്രസിഡൻറ് എം.എ.നിസ്സാം,ട്രാക്ക് ജനറൽ സെക്രട്ടറി കെ.ആർ.ബൈജു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Related News