ലിബറൽ വാദങ്ങൾ അരാജകത്വത്തിന് വഴി വെട്ടുന്നു: ഡോ. മുഹമ്മദ്‌ കുഞ്ഞി സഖാഫി

  • 06/09/2022



കുവൈത്ത്: സ്വതന്ത്ര ചിന്തകളുടെ പേരിൽ പ്രചരിക്കപ്പെടുന്ന അരാജകവാദങ്ങൾ സാമൂഹിക ഘടനയെ തന്നെ തകർക്കുന്നതാണെന്നും അപകടകരമായ ഇത്തരം പുതിയ ചിന്താഗതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഹിഡൻ അജണ്ടകൾ കാണുമെന്നും SYS സംസ്ഥാന ഉപാദ്യക്ഷൻ ഡോ. മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം പ്രസ്താവിച്ചു. ലൈംഗിക അരാജകത്വത്തിലേക്കും ബന്ധങ്ങളുടെ ശൈഥില്യങ്ങളിലേക്കും നയിക്കുന്ന ഈ അവിഹിത ചിന്താഗതിക്കെതിരെ തികഞ്ഞ ജാഗ്രതയുണ്ടാവുക എന്നത് തലമുറകളുടെ സുരക്ഷയ്ക്ക് അനിവാര്യതയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം ഓര്മപ്പെടുത്തി.

കൊല്ലം ഖാദിസിയാ സ്ഥാപനങ്ങളുടെ വാർഷികസമ്മേളന പ്രചരണാർത്ഥം കുവൈത്തിൽ എത്തിയ അദ്ദേഹം, ഐസിഎഫ് കുവൈത്ത് നാഷനൽ കമ്മിറ്റി ഫർവാനിയ മെട്രോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ 'ലിബറൽ ന്യായവാദങ്ങളുടെ അന്യായങ്ങൾ' എന്ന വിഷയത്തിൽ  പ്രഭാഷണം നടത്തുകയായിരുന്നു.

ഐസിഎഫ് കുവൈത്ത് നാഷനൽ പ്രസിഡൻ്റ് അബ്ദുൽ ഹകീം ദാരിമി ആദ്ധ്യക്ഷ്യം വഹിച്ചു. ശുകൂർ മൗലവി കൈപ്പുറം ഉദ്ഘാടനം നിർവഹിച്ചു. അലവി സഖാഫി തെഞ്ചേരി, അഹ്‌മദ്‌ കെ മാണിയൂർ സംബന്ധിച്ചു. 

അബ്ദുല്ല വടകര സ്വാഗതവും അബു മുഹമ്മദ് നന്ദിയും പറഞ്ഞു.

Related News