എയര്‍പ്പോര്‍ട്ടുകളിൽ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിന് സൗദി മന്ത്രിസഭ അംഗീകാരം

  • 10/09/2022

 




റിയാദ്: രാജ്യത്തെ എയര്‍പ്പോര്‍ട്ടുകള്‍ ഉള്‍പ്പടെ വ്യോമ, കടല്‍, കര അതിര്‍ത്തി കവാടങ്ങളില്‍ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകള്‍ (സ്വതന്ത്ര വിപണികള്‍) സ്ഥാപിക്കുന്നതിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. ചൊവ്വാഴ്ച സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

രാജ്യത്തേക്ക് വരികയും പോകുകയും ചെയ്യുന്നവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വില്‍പന നടത്താന്‍ അനുവാദം നല്‍കുന്നതാണ് തീരുമാനം. സൗദി-തായ് കോഓഡിനേഷന്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും മന്ത്രിസഭ അന്തിമ തീരുമാനമെടുത്തു. ഈ കൗണ്‍സിലിലെ സൗദി വിഭാഗം മേധാവിയെ നിയമിക്കാന്‍ വിദേശകാര്യ മന്ത്രിയെ യോഗം അധികാരപ്പെടുത്തി. 

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ചൈനീസ് പ്രസിഡന്റ് അയച്ച കത്തിന്റെ ഉള്ളടക്കം മന്ത്രിസഭ ചര്‍ച്ച ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും മറ്റുമായും നടത്തിയ ചര്‍ച്ചകളും കൂടിക്കാഴ്ചകളും യോഗം അവലോകനം ചെയ്തു.

Related News