ധാർമിക ജീവിതം കാലഘട്ടത്തിന്റെ ആവശ്യം ,കെ കെ ഐ സി അബ്ബാസിയ മദ്രസ്സ ഓറിയന്റഷന് ഡേ

  • 11/09/2022




കുവൈറ്റ്  കേരള  ഇസ്ലാഹി  സെന്റർ അബ്ബാസിയ സോൺ , മദ്രസ്സ അൽ ബിദായ ഓറിയന്റഷന് ഡേ 
സംപ്തംപർ 9     വെള്ളി രാവിലെ 8.30ന് അബ്ദുറഹ്മാൻ ഔഫ് മസ്ജിദ് ഹാളിൽ വെച്ചു സംഘടിപ്പിച്ചു .

അബ്ബാസിയ  മദ്രസ്സ പിടി എ  പ്രസിഡന്റ്  എൻ .നൗഷാദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി  
 വിസ്‌ഡം സംസ്ഥാന റിലീഫ് കൺവീനർ ടിപി അബ്ദുൽ അസീസ് ഉൽഘടനം  നിർവഹിച്ചു .

ധാർമിക ജീവിതത്തിന്റെ അടിത്തറ പാകുന്നതിൽ മദ്റസ യുടെ പങ്ക് വലുതാണ് . ധാർമിക ജീവിതത്തിലൂടെ മാത്രമേ കെട്ടുറപ്പുള്ള ഒരു കുടുംബത്തെയും അത് വഴി ക്രിയാത്മകമായ സമൂഹത്തെയും വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ. മയക്കു മരുന്നിന്റെയും അശ്ലീലതയു ടെയും പിടിയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ മത ധാർമിക ചിന്ത ചെറുപ്പത്തിലേ കുട്ടികളിൽ സന്നിവേശിപ്പിക്കണം. 
വിസ്‌ഡം സംസ്ഥാന റിലീഫ് കൺവീനർ ടിപി അബ്ദുൽ അസീസ് പറഞ്ഞു .  

അബ്ബാസിയ ഇസ്ലാഹി മദ്രസ്സ അൽ ബിദായ ഓറിയന്റഷന് ഡേ ഉത്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ജൻഡർ ന്യൂട്രാലിറ്റി എന്ന ആശയം മത രഹിത സമൂഹത്തെ സൃഷ്ടിക്കുകയാണ് ഉദ്ദേശം അത് വഴി മത നിരാസത്തിലേക്കും ലൈംഗിക അരാജകത്വത്തിലേക്കും നയിക്കുന്ന അവസ്ഥയാണ് സംജാതമാവാൻ പോവുന്നത് , അതിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ പിടിഎ യും രാഷ്ട്രീയ സാമൂഹ്യ സംഘടനകളും തയ്യാറാവേണ്ടതുണ്ട്.


മദ്രസ്സ പ്രധാന  അധ്യപകൻ  സമീർ മദനി
ക്ലാസ്  എടുത്തു.
മദ്രസ  അധ്യപകൻ 
വികെ നൗഫൽ  സ്വലാഹി ആശംസ പ്രസംഗം നടത്തി.
 
മദ്റസ  കുട്ടികൾക്കുള്ള  സ്റ്റഡി മെറ്റിറിയല്‍സ്  പി.ടി.ഏ , സോണൽ  ഭാരവാഹിളായ ഡോക്ടർ ഫാരിസ് ,അസ്‌ലം  ആലപ്പുഴ .സജ്ജാദ് റിഗ്ഗയ്.ഹിജാസ് അസ്മാസ്   എന്നിവർ വിതരണം ചെയ്തു.

മദ്രാസ്സ സ്റ്റാഫ്  സെക്രട്ടറി  യാസിർ അൻസാരി  സ്വഗത വും  അബ്ബാസിയ എഡ്യൂക്കേഷൻ  സെക്രട്ടറി ഫഹദ് .എ നന്ദി യും പറഞ്ഞു.

Related News