ട്രാക്ക് ഓണം- ഈദ് സംഗമത്തിന്റെ ഫ്ലയർ പ്രകാശനം ചെയ്തു

  • 12/09/2022

 

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ഓണം-ഈദ് സംഗമം-2022" ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. 
അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രാക്ക് ചെയർമാൻ പി.ജി.ബിനു അൽ അൻസാരി എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ ശ്രീജിത്ത് മോഹൻദാസിന് ഫ്ലയർ നൽകി പ്രകാശനം നിർവ്വഹിച്ചു. 
ട്രാക്ക് പ്രസിഡൻറ് എം.എ.നിസ്സാം അധ്യക്ഷത വഹിച്ചു. 
സെപ്റ്റംബർ 30 ന് അബ്ബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാനി ഇംഗ്ലീഷ് സ്കൂളിലാണ് ഓണം-ഈദ്  സംഗമം.
രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന സംഗമത്തിൽ അത്തപ്പൂക്കളം,മഹാബലി എഴുന്നള്ളത്ത്, ചെണ്ടമേളം, പുലിക്കളി, സാംസ്കാരിക സമ്മേളനം, തിരുവാതിരക്കളി, ഒപ്പന, ഓണപ്പാട്ടുകൾ, നാടൻപ്പാട്ടുകൾ,ട്രാക്ക് അംഗങ്ങൾ അവതരിപ്പിക്കുന്ന ഗാനമേള, നൃത്തനൃത്യങ്ങൾ, കുവൈത്ത് മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികളും,
വിഭവസമൃദ്ധമായ ഓണസദ്യയും  ഉണ്ടായിരിക്കും.  
ട്രാക്ക് സെക്രട്ടറി രതീഷ് വർക്കല, വനിതാവേദി പ്രസിഡൻറ് പ്രിയ രാജ്, വനിതാവേദി സെക്രട്ടറി സരിത ഹരിപ്രസാദ്, വനിതാവേദി ട്രഷറർ മിനി ജഗദീഷ്, അബ്ബാസിയ ഏരിയ കൺവീനർ പ്രദീപ് മോഹനൻ നായർ, ഫഹാഹീൽ ഏരിയ കൺവീനർ കൃഷ്ണ രാജ്, കേന്ദ്ര കമ്മിറ്റി അംഗം രാജേഷ് നായർ, അംഗങ്ങളായ സുകുമാരൻ കുമാർ, ശിവൻകുട്ടി,രഞ്ജിത്ത്, സതീഷ്, ശ്രീലത സുരേഷ്, കവിത സതീഷ്, അനു.എ.എൻ.നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 
ട്രാക്ക് ജനറൽ സെക്രട്ടറി കെ.ആർ.ബൈജു സ്വാഗതവും ട്രാക്ക് സെക്രട്ടറി ആർ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

Related News