കെഫാക് സോക്കർ ലീഗ് : പോരാട്ടങ്ങള്‍ കനക്കുന്നു

  • 15/09/2022


മിഷിറഫ് : പ്രവാസി ഫുട്ബാള്‍ പ്രേമികള്‍ക്ക് ആവേശം തീര്‍ത്ത് കെഫാക് സോക്കര്‍ ലീഗ് പുരോഗമിക്കുന്നു . മിശ്രിഫ് പബ്ലിക് സ്റ്റേഡിയത്തില്‍ നടന്ന  ലീഗ്  മത്സരങ്ങളിൽ സില്‍വര്‍ സ്റ്റാര്‍ , മലപ്പുറം ബ്രദേര്‍സ്,യംഗ് ഷൂട്ടേർസ് അബ്ബാസിയ, അല്‍ ശബാബ്  ടീമുകൾക്ക് വിജയം . സില്‍വര്‍ സ്റ്റാറും കെ.കെ.എസും ഏറ്റുമുട്ടിയ  ആദ്യ മത്സരത്തിൽ മറുപടിയില്ലാത്ത  രണ്ട്  ഗോളുകൾക്ക് കെ.കെ.എസിനെ പരാജയപ്പെടുത്തി .സില്‍വര്‍ സ്റ്റാറിന് വേണ്ടി അഭിജിത്ത്, പ്രശാന്ത്‌ എന്നീവര്‍ ഗോളുകള്‍ നേടി. വാശിയേറിയ രണ്ടാം മത്സരത്തിൽ മലപ്പുറം ബ്രദേര്സിനെ  എതിരില്ലാത്ത നാല്  ഗോളുകൾക്ക് സോക്കര്‍ കേരള പരാജയപ്പെടുത്തി .വിജയികള്‍ക്ക് വേണ്ടി ഫാഹിസ്, നുഹ്മാന്‍, ആദില്‍,ഷയന്‍ എന്നിവര്‍ ഗോളുകള്‍ നേടി. തുടര്‍ന്ന് നടന്ന   മൂന്നാം മത്സരത്തിൽ യംഗ് ഷൂട്ടേർസ്  മൂന്ന് ഗോളിന്  ബിഗ്‌ ബോയ്സിനെ കീഴടക്കി .യംഗ് ഷൂട്ടേർസിന് വേണ്ടി അബ്ദുല്‍ റഹ്മാന്‍,ഷുനൂദ്,അനസ് എന്നീവര്‍ ലക്ഷ്യം കണ്ടു.തുല്യശക്തികള്‍ പോരാടിയ  അവസാന മത്സരത്തിൽ അല്‍ ശബാബ് ഒന്നിനെതിരെ രണ്ട്  ഗോളുകൾക്ക്  റൌദ എഫ്.സിയെ  പരാജയപ്പെടുത്തി .  വിജയികള്‍ക്ക് വേണ്ടി ഇജാസ്, ജിനീഷ് എന്നീവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ഹാഷിര്‍ റൌദയുടെ ആശ്വാസ ഗോള്‍ നേടി.  

എല്ലാ വെള്ളിയാഴ്ചകളിലും മിശ്രിഫ് പബ്ലിക്‌ അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വൈകീട്ട് നാലു മുതല്‍ രാത്രി ഒമ്പതു മണിവരെയാണ് മത്സരങ്ങള്‍.കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 67690036,55916413 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related News