കെ.കെ.ഐ.സി സമ്മർ ക്യാമ്പയിൻ സമാപന സമ്മേളനം നാളെ

  • 15/09/2022


മുഹമ്മദ് നബി (സ) മാനവരിൽ മഹോന്നതൻ എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ സംഘടിപ്പിച്ചു വരുന്ന സമ്മർ ക്യാമ്പയിൻ സമാപന സമ്മേളനം നാളെ ( വെള്ളി) മസ്ജിദ് കബീർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു. 

വൈകുന്നേരം 6.30ന് ആരംഭിക്കുന്ന സമ്മേളനം കുവൈത്ത് മതകാര്യ മന്ത്രാലയം അസ്സിറ്റൻറ് അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് നാസ്സർ അൽ-മുത്വൈരി ഉത്ഘാടനം ചെയ്യും. 
തുടർന്ന് നടക്കുന്ന പരിപാടിയിൽ പ്രവാചക ജീവിതം, സ്നേഹവും, സമർപ്പണവും എന്ന വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹിയും, ധാർമ്മികത,ലിബറലിസം,
ഇസ്ലാം എന്ന വിഷയത്തിൽ 
ദുബായ് ഔഖാഫ് മന്ത്രാലയം ജാലിയാത്ത് പ്രബോധകനും, പണ്ഡിതനുമായ ഹാഫിദ് സിറാജുൽ ഇസ്ലാം ബാലുശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. 

സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയ സമ്മേളനത്തിലേക്ക് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയതായും സഘാടകർ അറിയിച്ചു.

Related News