എൻബിടിസി ഗ്രൂപ്പ് ഓണാഘോഷം സംഘടിപ്പിച്ചു.

  • 17/09/2022


കുവൈറ്റ് : കേരളത്തിന്റെ ദേശീയോത്സവമായ ഓണം സെപ്റ്റംബർ 14 (ബുധനാഴ്ച) എൻബിടിസി കോർപ്പറേറ്റ് ഓഫീസ് ഓഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ ആഘോഷിച്ചു. യുഎഇ, സൗദി എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന എൻബിടിസി റീജിയണൽ ഓഫീസുകളിലും ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു.

എൻബിടിസി ചെയർമാൻ മുഹമ്മദ് അൽ ബദ്ദ, മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം, മാനേജ്‍മെന്റ് പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

വിഭവ സമൃദ്ധമായി, പരമ്പരാഗതമായി വിളമ്പിയ 'സദ്യ' തന്നെയായിരുന്നു ഓണാഘോഷത്തിന്റെ മുഖ്യാകർഷണം. കൂടാതെ ഓണത്തിന്റെ പ്രതീകമായ 'മഹാബലി' അപ്രതീക്ഷിതമായി ആഘോഷ ചടങ്ങിലേക്ക് എഴുന്നള്ളുകയും എല്ലാ അംഗങ്ങളെയും പ്രതീകാത്മകവുമായി അനുഗ്രഹിക്കുകയും ചെയ്തു.

സമൂഹത്തിലെ നാനാതുറകളിലുള്ള പ്രമുഖരും എൻബിടിസി ക്ലയൻഡ് പ്രതിനിധികളും ഓണാഘോഷത്തിന്റെ ഭാഗമായി. "വൺ ടീം, വൺ ഫാമിലി" എന്ന എൻ‌ബി‌ടി‌സിയുടെ ആപ്തവാക്യം പ്രതിഫലിക്കുന്നതായിരുന്നു കോർപ്പറേറ്റ് ഓഫീസിൽ ആതിഥേയത്വം വഹിച്ച ഈ വർഷത്തെ ഓണാഘോഷം.

Related News