മുൻ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്ന ഐ സ്മാഷ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2022ന്റെ ഒരുക്കങ്ങൾ പൂർത്തിയായി

  • 18/09/2022


ഐ സ്മാഷ് ഓപ്പൺ ബാഡ്മിന്റൺ  ടൂർണമെൻ്റിനുള്ള  എല്ലാ ക്രമീകരണങ്ങളും ചെയ്തു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. 
ടൂർണമെന്റ് 2022 സെപ്റ്റംബർ 22, 23 തീയതികളിൽ കുവൈറ്റ് അഹമ്മദിയിലുള്ള ഐ സ്മാഷ് ബാഡ്മിന്റൺ അക്കാദമിയിൽ നടക്കുന്നതായിരിക്കും.

പുരുഷന്മാരുടെ ഓപ്പൺ ഡബിൾസ് (പ്രൊഫഷണൽ, അഡ്വാൻസ്, ഇന്റർമീഡിയറ്റ്, 40ന് മുകളിൽ, ലോവർ ഇന്റർമീഡിയറ്റ്) എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായിട്ടായിരിക്കും ടൂർണമെൻ്റ് നടക്കുക. 

ബാഡ്മിൻ്റൻ കളിയിൽ കുവൈറ്റിലെ പ്രവാസികളായ യുവാക്കളുടെ പങ്കാളിത്തം കൊണ്ട് ഭാവിയിൽ  മികച്ച കളിക്കാരെ സൃഷ്ടിക്കാനും ഐ സ്മാഷ് ലക്ഷ്യമിടുന്നുണ്ട്.
ടൂർണമെന്റിൽ കുട്ടികളുടെ മികച്ച  മത്സരങ്ങൾ പ്രദർശിപ്പിക്കുന്നതായിരിക്കും.
മുഴുവൻ ടൂർണമെന്റും റൗണ്ട് റോബിൻ കം നോക്കൗട്ട് ഫോർമാറ്റിലാണ് നടക്കുക.

മുൻ അന്താരാഷ്‌ട്ര ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ സനാവെ തോമസ്, രൂപേഷ് കുമാർ എന്നിവരുടെ  സാന്നിധ്യം കൊണ്ട് ചടങ്ങ് ഗംഭീരമാക്കാനാണ് സംഘാടകരുടെ ഉദ്ദേശം. 

ഈ പ്രൗഡഗംഭീരമായ പരിപാടികൾക്കും മത്സരങ്ങൾക്കും  സാക്ഷ്യം വഹിക്കുവാൻ കുവൈറ്റിലെ എല്ലാ കായിക പ്രേമികളെയും ഹാർദ്ദവമായി ക്ഷണിക്കുകയാണ്. 
പ്രോഗ്രാം ചെയർമാൻ അലക്‌സ് കോശി (91108664), ടൂർണമെന്റ് കോർഡിനേറ്റർ സാജിദ്. എ. സി (97939049), കൺവീനർ റിയാസ് എന്നിവർ സംസാരിച്ചു.

Related News