റോക് ഭാരവാഹികൾ താൻസാനിയ അംബാസ്സഡറുമായി കൂടിക്കാഴ്ച നടത്തി

  • 19/09/2022



താൻസാനിയ രാജ്യവുമായി ബന്ധപ്പെട്ടു വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അംബാസഡർ സൈദ് ഷാഹിബ് മൂസ റോക് ഭാരവാഹികളുമായി ചർച്ച നടത്തി . കുവൈറ്റിലെ പ്രമുഖ ബിസിനെസ്സ് ഗ്രൂപ്പായ റെസ്റ്റാറന്റ് ഓണേഴ്‌സ് അസോസിയേഷന് താൻസാനിയ ഭക്ഷ്യ വിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്ന് അംബാസഡർ പറഞ്ഞു . ഇന്ത്യയുമായും , കുവൈത്തുമായും രാജ്യം നല്ല സൗഹൃദമാണ് വെച്ച് പുലർത്തുന്നതെന്നും ഇത് കൂടുതൽ മെച്ചപ്പെടുത്താൻ ഇത്തരം കൂടിക്കാഴ്ച്ചകൾ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . താൻസാനിയ എംബസ്സിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കോൺസുലർ ഇബ്രാഹിം ജംഅ ഇസ്ഹാഖ് റോക് ചെയർമാൻ അബു കോട്ടയിൽ പ്രസിഡന്റ്‌ ഷബീർ മണ്ടോളി ഭാരവാഹികളായ അബ്ദുൽ റഹീം എൻ കെ , മുഹമ്മദ് ഹയ , ബി കെ മജീദ് എന്നിവർ സംബന്ധിച്ചു .

Related News