ലിബറലിസം സുരക്ഷിതത്വം തകർക്കും, സിറാജുൽ ഇസ്ലാം ബാലുശ്ശേരി

  • 19/09/2022



കുവൈത്ത് സിറ്റി: താത്കാലികമായ ആസ്വാദനങ്ങൾക്ക് വേണ്ടി മതനിയമങ്ങളോ മറ്റു സാമൂഹ്യമര്യാദകളോ പാലിക്കേണ്ടതില്ലെന്നും വൈയക്തികമായി ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളാണ് ശരിയെന്നുമുള്ള നവലിബറൽ ചിന്തകൾ സാമൂഹ്യ, കുടുംബ സുസ്ഥിരത തകർക്കുമെന്നും സുരക്ഷിതത്തിന് ഭീഷണിയാണെന്നും യുവ ഇസ്ലാമിക പണ്ഡിതനും പ്രബോധകനുമായ സിറാജുൽ ഇസ്ലാം ബാലുശ്ശേരി പ്രസ്താവിച്ചു. 

മനുഷ്യൻറെ വ്യക്തിസ്വാതന്ത്ര്യത്തിനും സമൂഹത്തിൻറെ സുസ്ഥിരമായ നിലനില്പിനും സ്രഷ്ടാവായ ദൈവത്തിൻറെ മാർഗ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് അഭികാമ്യമെന്നും ഏകനായ ദൈവത്തിൻറെ നിർദ്ദേശങ്ങൾക്കനുസൃതമായി ജീവിതം അവനു മുന്നിൽ സമർപിക്കുന്ന ജീവിത സംഹിതിക്കാണ് ഇസ്ലാം എന്ന് പറയുന്നതെന്നും അദ്ദേഹം സമർത്ഥിച്ചു. 

പ്രവാചകൻ മുഹമ്മദ് നബി (സ്വ) മാനവരിൽ മഹോന്നതൻ എന്ന ശീർഷകത്തിൽ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ജൂൺ 17 ന് ആരംഭിച്ച ത്രൈമാസ അവധിക്കാല കേമ്പയ്ൻ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഹാഫിദ് സിറാജുൽ ഇസ്ലാം.
പ്രവാചക ജീവിതം, സ്നേഹവും, സമർപ്പണവും  എന്ന  വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹിയും  പ്രഭാഷണം  നടത്തി.

കുവൈത്ത് ഗ്രാൻഡ് മസ്ജിദ് ഓഡിറ്റോറിയത്തിൽ
നടന്ന സമ്മേളനം കുവൈത്ത് ഔക്വാഫ് മന്ത്രാലയം അസിസ്റൻറ് അണ്ടർ സെക്രട്ടറി  മുഹമ്മദ് നാസിർ അൽമുത്വൈരി  ഉദ്ഘാടനം ചെയ്തു. 
മർക്കസ്സ്  അൽ ഹിദായ അസ്സിസ്റ്റൻറ് ചെയർമാൻ ഖാലിദ് അഹമ്മദ് ( അബൂ ഇബ്രാഹിം ) ആശംസ പ്രസംഗം നടത്തി.

കെ.കെ.ഐ.സി കേന്ദ്ര വൈസ്  പ്രസിഡൻറ് സി.പി. അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ  ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ സ്വാഗതവും,  പി.ആർ. സെക്രട്ടറി  എൻ.കെ. അബ്ദുസ്സലാം  നന്ദിയും  പറഞ്ഞു.

Related News