വോയ്സ് കുവൈത്ത് വനിതാവേദി ഓണോത്സവം 23 ന്

  • 20/09/2022



കുവൈത്ത് സിറ്റി:വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ഓണോത്സവം - 2022" സെപ്റ്റംബർ 23 ന്  അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ രാവിലെ 9 മണി മുതൽ ആരംഭിക്കും. 
സാംസ്കാരിക സമ്മേളനം, വോയ്സ് കുവൈത്ത് ഏരിയാകമ്മിറ്റികളുടെ അത്തപ്പൂക്കള മത്സരം, മഹാബലി എഴുന്നള്ളത്ത്, പുലിക്കളി, ഓണപ്പാട്ടുകൾ, വോയ്സ് കുവൈത്ത് അംഗങ്ങൾ അവതരിപ്പിക്കുന്ന ഗാനമേള,നൃത്തനൃത്യങ്ങൾ, എസ് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ വാർത്ത കുറുപ്പിൽ അറിയിച്ചു

Related News