കർമ്മ കുവൈറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • 24/09/2022



കുവൈറ്റ് സിറ്റി കർമ്മ കുവൈറ്റും മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി മെട്രോ മെഡിക്കൽ സെൻറർ ഫർവാനിയയിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .മുൻകൂട്ടി രജിസ്റ്റർ ചെയ്ത 400 ഓളം ആളുകൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് വിവിധങ്ങളായ വൈദ്യ പരിശോധനകൾക്ക് വിധേയമായി. കർമ്മ അംഗങ്ങൾക്ക് പുറമേ വിവിധ മേഖലകളിൽ നിന്നുള്ള ആൾക്കാരും പരിശോധനയിൽ പങ്കെടുത്തു. ക്യാമ്പിൽ രക്ത പരിശോധനയ്ക്ക് പുറമേ ആരോഗ്യരംഗത്തെ വിവിധ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടേഴ്സിന്റെ സൗജന്യ പരിശോധനയും ലഭ്യമായിരുന്നു രാവിലെ ആറുമണി മുതൽ ആരംഭിച്ച ക്യാമ്പ് ഉച്ചകഴിഞ്ഞ് 3:00 മണി വരെ നീണ്ടുനിന്നു. രാവിലെ 9 30 ന് മെട്രോ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ കർമ്മ ജനറൽ സെക്രട്ടറി ശ്രീ വത്സരാജ് പൂക്കളത്ത് സ്വാഗതം ആശംസിച്ചു. പ്രസിഡൻറ് ശ്രീ സുരേഷ് പി പി യുടെ അധ്യക്ഷതയിൽ മെട്രോ ഗ്രൂപ്പ് ചെയർമാനും സി ഇ ഓയുമായ ശ്രീ മുസ്തഫ ഹംസ മെഡിക്കൽ ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കുവൈറ്റിലെ മെട്രോ മെഡിക്കൽ സെൻറർ സാമൂഹ്യ ആരോഗ്യരംഗത്ത് നടത്തിവരുന്ന വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുന്നതിനോടൊപ്പം കർമ്മയുമായി ചേർന്നുകൊണ്ട് ഭാവിയിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ സാധ്യമാക്കുമെന്നും ശ്രീ മുസ്തഫ ഹംസ വ്യക്തമാക്കി. മെട്രോ ഗ്രൂപ്പ് ബിസിനസ് ഡെവലപ്മെൻറ് മാനേജർ ശ്രീ ഫൈസൽ ഹംസ യോഗത്തിൽ ആശംസകൾ അർപ്പിച്ചു .കർമ്മ ഓർഗനൈസിങ് സെക്രട്ടറി ശ്രീ സുമേഷ് കുമാർ പരിപാടികളെ കുറിച്ച് വിശദീകരിച്ചു. ചാരിറ്റി കൺവീനർ ശ്രീ വിനോദ് ബോവിക്കാനം കർമ്മയുടെ
 നേതൃത്വത്തിൽ നടത്തിവരുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മെട്രോ ഗ്രൂപ്പിനോടുള്ള ആദരസൂചകമായി മെട്രോ ചെയർമാൻ ശ്രീ മുസ്തഫ ഹംസയ്ക്ക് ഉപദേശക സമിതി ചെയർമാൻ ശ്രീ മണികണ്ഠൻ കുതിരുമലും, മാനേജർ ശ്രീ ഫൈസൽ ഹംസയ്ക്ക്, കർമ്മ സ്ഥാപക അംഗം ശ്രീ മനോജ് ഉദയപുരവും കർമ്മ കുവൈറ്റിന്റെ മെമെന്റോ സമ്മാനിച്ചു. പങ്കെടുത്ത എല്ലാവർക്കും കർമ്മ ട്രഷറർ ശ്രീ അഭിലാഷ് മേനാച്ചേരിൽ യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.
പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളിലായി ഹരിനാരായണൻ,വിജയൻ പെരിയ, സുമിത ഹരി. സീന വിജയൻ. സീനാവത്സരാജ്. രേണുക. ശ്രീനിവാസൻ. അനീഷ് കുമാർ ഇ വി.ഷാജി കെ. ഉണ്ണികൃഷ്ണൻ. രാജു കെ വി. മധു വി. ബിജു അരീക്കര. ഗിരീഷിൻ അരുൺ ഗോപാലൻ അജിത്ത് ബാര വിജയൻ കുന്നിൽ. രാജൻ താഴത്ത്. ഗിരീഷ് കുമാർ സിന്ധു വിനോദ്. അനീഷ് ബാബു ഗോപാലൻ വി. ഉണ്ണികൃഷ്ണൻ എം. സത്യഭാനു. മണി പുഞ്ചാബി. ജ്യോതിരാജ് വിജയൻ കെ ശ്രീജിത്ത് പ്രമോദ് കൊത്തിക്കൽ. എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

Related News