കെ.ഡി.എൻ.എ വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു

  • 25/09/2022



കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അംഗങ്ങളുടെ  മക്കളിൽ  ഈ  വർഷം നടന്ന പത്തും  പത്രണ്ടും ക്ലാസുകളിലെ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ പ്രഖ്യാപിച്ചു.

കേരള  ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഹംന ഖദീജ സി.കെ യും. സി.ബി.എസ്.ഇ  പത്താം ക്ലാസ്സ് വിഭാഗത്തിൽ    റിതുൻ തോട്ടക്കരയും,  എസ്എസ് എൽ സി കേരള  വിഭാഗത്തിൽ ഖലീൽ ഇബ്രാഹിം   ഉയർന്ന മാർക്ക് നേടി അവാർഡിന് അർഹരായി.

വിജയികൾക്കുള്ള ഫലകവും ക്യാഷ് അവാർഡും നാളെ മംഗഫ് അൽ നജാത്ത് സ്കൂളിൽ വെച്ച് നടക്കുന്ന കെ.ഡി.എൻ.എ  ഓണാഘോഷ പരിപാടിയിൽ വിതരണം ചെയ്യുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. .  കൂടുതൽ വരങ്ങൾക്ക് 55067272   എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Related News