സൗദിയിൽ വിവാഹ മോചന നിരക്കിൽ ഞെട്ടിപ്പിക്കുന്ന വർദ്ധന

  • 28/10/2022




സൗദി അറേബ്യയിൽ വിവാഹ മോചന നിരക്കിൽ ഞെട്ടിപ്പിക്കുന്ന വർദ്ധനവെന്ന്  ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്.

ഓരോ 10 മിനുട്ടിലും ശരാശരി ഒരു വിവാഹ മോചനമെങ്കിലും നടക്കുന്നതായി റിപ്പോർട്ട് പറയുന്നു. അതായത് ഒരു ദിവസം 168 വിവാഹ മോചനം.

പ്രമുഖ അഭിഭാഷകൻ ദഖീൽ ദഖീൽ ഇത്രയുമധികം വിവാഹമോചനം സംഭവിക്കുന്നതിനുള്ള വിവിധ കാരണങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

സൗദി കുടുംബങ്ങളുടെയും അറബ് കുടുംബങ്ങളുടെയും ഐക്യം തകർക്കുന്നതിൽ സോഷ്യൽ മീഡിയ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

പുറമേ, സാമൂഹിക വ്യത്യാസങ്ങൾ, ജീവിതത്തിലെ ലക്ഷ്യങ്ങളുടെയും മുൻഗണനകളുടെയും വ്യത്യാസം, സാംസ്കാരിക അസമത്വങ്ങൾ എന്നിവയും കാരണമാകുന്നുണ്ട്.

ഒരു വലിയ വിഭാഗം ദമ്പതികൾ ചില സോഷ്യൽ മീഡിയകൾക്ക് അടിമകളായി മാറിയിട്ടുണ്ടെന്നും ഇത് അവരെ ശരിയായ പാതയിൽ നിന്ന് വ്യതിചലിക്കുന്നതിലേക്ക് നയിച്ചുവെന്നും ദഖീൽ ദഖീൽ അഭിപ്രായപ്പെടുന്നു.

Related News