പകർച്ച വ്യാധിയെ പ്രതിരോധിക്കാന്‍ മാസ്‍ക് ധരിക്കണമെന്ന് സൗദി

  • 06/11/2022


സൗദി: സൗദി അറേബ്യയിൽ മാസ്‌ക് ധരിക്കാൻ നിർദേശം നൽകി ആരോഗ്യ മന്ത്രാലയം. സീസണൽ പകര്‍ച്ചപ്പനി തടയുന്നതിന്റെ ഭാഗമായാണ് നിർദേശം പുറപ്പെടുവിച്ചത്. പകർച്ച വ്യാധിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാനും മന്ത്രാലയം രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. പൊതുഇടങ്ങളിലും ആളുകൾ ഒരുമിച്ച് കൂടുന്നിടത്തും മാസ്‌ക് ധരിക്കാൻ സൗദി ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് നിർദേശം നൽകി.പകർച്ച വ്യാധിയെ പ്രതിരോധിക്കുന്നതിന് വാക്സിൻ സ്വീകരിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.

രാജ്യത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇതിന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താമസ ജോലി സ്ഥലങ്ങളിൽ ശുചിത്വം പാലിക്കുക, കൈകൾ ഇടവിട്ട് കഴുകുക, തുമ്മുമ്പോൾ ടിഷ്യൂ ഉപയോഗിക്കുക, കണ്ണുകളിലും വായിലും നേരിട്ട് സ്പർശിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും മന്ത്രാലയം നൽകി.

Related News