കാല്‍ നൂറ്റാണ്ട് മുമ്പ് നവംബര്‍ 11നും കുവൈത്തിൽ കനത്ത മഴ; ഇത്തവണ ആഘാതം കുറവ്

  • 13/11/2022

കുവൈത്ത് സിറ്റി: കാല്‍ നൂറ്റാണ്ട് മുമ്പ് രാജ്യത്ത് പെയ്തിറങ്ങിയ കനത്ത മഴയെ ഓര്‍മ്മപ്പെടുത്തി കഴിഞ്ഞ ദിവസത്തെ മഴ. 1997 നവംബർ 11ലേത് പോലെ  2022 നവംബർ 11 വെള്ളിയാഴ്ചയും രാജ്യത്ത് മഴ പെയ്തു. കഴിഞ്ഞ ശനിയാഴ്ച കുവൈത്തിലെ പള്ളികളിൽ മഴയ്‌ക്കുവേണ്ടിയുള്ള പ്രാർത്ഥന നടന്നിരുന്നു. ഇതിന് ശേഷം ഒരാഴ്‌ചയ്‌ക്കുള്ളിലാണ് വെള്ളിയാഴ്‌ച മഴ പെയ്‌തത്. റോഡുകളിലും ജനവാസ മേഖലകളിലും മഴയുടെ ആഘാതം പരിമിതമായിരുന്നു. പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി.

എന്നാല്‍, 1997 നവംബര്‍ 11ലെ മഴ വലിയ ആഘാതമാണ് സൃഷ്ടിച്ചിരുന്നത്. ശരത്കാലത്തിനും ശീതകാലത്തിനും ഇടയിലുള്ള പരിവർത്തന കാലഘട്ടത്തിലാണ് ഇത് വന്നത്. പരമാവധി ഉപരിതല താപനില ഇരുപതുകളിൽ ആയിരുന്നു, അന്തരീക്ഷത്തിന്റെ മുകളിലെ പാളികളിലെ താപനില വളരെ കുറവായിരുന്നുവെന്ന് അക്കാലത്ത് രാജ്യം കണ്ട മഴയുടെ കാരണത്തെക്കുറിച്ച് കാലാവസ്ഥാ പ്രവചനവും പരിസ്ഥിതി വിദഗ്ധനുമായ ഇസ റമദാൻ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News