കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ സുരക്ഷാ പരിശോധന; 284 റെസിഡന്‍സി നിയമലംഘകര്‍ അറസ്റ്റില്‍

  • 13/11/2022

കുവൈത്ത് സിറ്റി: നംവംബര്‍ ആദ്യ വാരം സംയുക്ത കമ്മിറ്റി നടത്തിയ പരിശോധനയില്‍ റെസിഡന്‍സി, തൊഴില്‍ നിയമലംഘകരായ 284 പേര്‍ അറസ്റ്റില്‍. മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്‍റെ സഹകരണത്തോടെയാണ് പരിശോധനകള്‍ നടന്നത്. നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പിടികൂടിയവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. ജബ്രിയ പ്രദേശത്താണ് കമ്മിറ്റി ഏറ്റവും ഒടുവില്‍ പരിശോധന നടത്തിയത്.

ഒരു സഹകരണ സൊസൈറ്റിയുടെ ശാഖയ്ക്ക് പിന്നിൽ ഡെലിവറി കമ്പനി തൊഴിലാളികളുടെ കൂട്ടത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു പൗരൻ സമർപ്പിച്ച പരാതിയിലാണ് നടപടിയുണ്ടായത്. അതോറിറ്റിയുടെ ഇൻസ്പെക്ടർമാർ പരാതി ഉയര്‍ന്ന പ്രദേശത്തേക്ക് ഉടന്‍ എത്തി. ഉപഭോക്തൃ ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിനുള്ളിൽ ജോലി ചെയ്യുന്ന താമസ-തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന 10 പേരെയാണ് ഇവിടെ നിന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിയമലംഘനത്തിന് നോട്ടീസ് നൽകുകയും ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News