പുതിയ കുവൈത്ത് എയർപോർട്ട് ടെർമിനൽ രണ്ടിന്റെ പ്രവർത്തനത്തിനായി അഞ്ച് അന്താരാഷ്ട്ര ഓപ്പറേറ്റർമാർ

  • 13/11/2022

കുവൈത്ത് സിറ്റി: പുതിയ കുവൈത്ത് എയർപോർട്ട് ടെർമിനൽ രണ്ടില്‍ പ്രവർത്തിപ്പിക്കുന്നതിനുള്ള മത്സരം അഞ്ച് അന്താരാഷ്ട്ര ഓപ്പറേറ്റർമാർക്ക് മാത്രമായി പരിമിതപ്പെടുത്തി. രണ്ട് ജർമ്മൻ, ഒരു ടർക്കിഷ്, ഒരു കൊറിയൻ, ഒരു ഐറിഷ് എന്നിങ്ങനെ അഞ്ച് കമ്പനികള്‍ തമ്മിലാണ് മത്സരം നടക്കുന്നത്. എട്ട് അന്താരാഷ്ട്ര ഓപ്പറേറ്റർമാർ തമ്മിലുള്ള മത്സരത്തെ തുടര്‍ന്ന് മൂന്ന് ഓപ്പറേറ്റര്‍മാര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു. പബ്ലിക് ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസി, പാസഞ്ചർ ടെർമിനലിന്റെ (T2) പരിപാലനവും വികസനവും പരിശീലന സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ ഏറ്റെടുക്കും.

നിലവില്‍ മത്സര രംഗത്തുള്ള കമ്പനികള്‍ ഇവ

1. ടിഎവി കമ്പനി - തുര്‍ക്കി

2. ഫ്രാപോർട്ട് കമ്പനി - ജർമ്മനി

3- മ്യൂണിക്ക് കമ്പനി - ജർമ്മനി

4- ഡബ്ലിൻ കമ്പനി - അയര്‍ലന്‍ഡ്

5- ഇഞ്ചിയോൺ കമ്പനി - കൊറിയ


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News