പരിഹാരങ്ങളില്ല; മഴയില്‍ വീണ്ടും മുങ്ങി കുവൈത്ത്, പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു

  • 13/11/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസപ്പെട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാലാവസ്ഥ വിഭാഗം മഴ പെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. വർഷങ്ങളായി നീളുന്ന പ്രതിസന്ധിയായിട്ടും ഒരു എമര്‍ജന്‍സി പ്ലാനും ഇല്ലാതെ പ്രശ്നത്തെ നേരിടാനുള്ള ഒരു സംവിധാനവും ഒരുക്കിയിരുന്നില്ല എന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ട് വ്യക്തമാക്കുന്നത്. 

മഴക്കെടുതിക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയെന്നും മലിനജല ശൃംഖല ശുചീകരിക്കുന്നതുൾപ്പെടെ മാസങ്ങളോളം നീണ്ടുനിന്ന പദ്ധതി നടപ്പാക്കിയെന്നും പൊതുമരാമത്ത് മന്ത്രാലയ അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, വര്‍ഷങ്ങളായി അനുഭവിക്കുന്ന ഈ പ്രതിസന്ധിക്ക് ഒരു പരിഹാരവും ലഭിച്ചിട്ടില്ല. ഫർവാനിയ, ജഹ്‌റ, സാദ് അൽ അബ്‍ദുള്ള, അദൈലിയ, സുബിയ, സബാഹ് അൽ നാസർ തുടങ്ങി പലയിടങ്ങളിലും ഗതാഗതം സ്തംഭിക്കുകയും പൗരന്മാരും താമസക്കാരും കാറുകളിൽ കുടുങ്ങുകയും ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News