ഖത്തറിലേക്കു ഷട്ടിൽ വിമാന സർവീസ് ആരംഭിച്ച് സൗദി എയർലൈൻസ്

  • 23/11/2022



റിയാദ്:∙ കാൽപന്ത് ആരാധകർക്ക് ലോക കപ്പ് മത്സരം കണ്ടു മടങ്ങാൻ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിൽനിന്ന് ഖത്തറിലേക്കു ഷട്ടിൽ വിമാന സർവീസ് ആരംഭിച്ചു. സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) ആണ് ദോഹയിലേക്കു ഷട്ടിൽ ‍സർവീസ് ആരംഭിച്ചത്.

കളി കണ്ടശേഷം അന്നുതന്നെ മടങ്ങുന്നതിനാൽ ഹോട്ടൽ ബുക്കിങിന്റെ ആവശ്യമില്ല. യാത്ര പുറപ്പെടുന്ന സ്ഥലത്തുനിന്നു തന്നെ തിരിച്ചുള്ള വിമാനത്തിന്റെ ബോഡിങ് പാസും നൽകും.

യാത്രക്കാർ ഹയാ കാർഡ് നിർബന്ധമായും കരുതണമെന്ന് എയർലൈൻ അറിയിച്ചു. നിലവിൽ ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽനിന്ന് ദോഹയിലേക്കു ദിവസേന 3 സർവീസുണ്ട്. ഇതിനുപുറമെയാണ് പുതിയ സർവീസ്.

Related News