സ്വകാര്യ ബസും ലോറിയും ഇടിച്ച് അപകടം; 18 പേർക്ക് പരിക്ക്

  • 23/11/2022

അങ്കമാലി: അങ്കമാലി കറുകുറ്റിയില്‍ സ്വകാര്യ ബസും ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. കേബിൾ നഗറിൽ പാലിശേരി റൂട്ടിലാണ് അപകടമുണ്ടായത്. 

ബസ് യാത്രക്കാരായ 17 പേർക്കും ലോറി ഡ്രൈവർ രാജീവിനുമാണ് പരിക്കേറ്റത്. കറുകുറ്റി മരങ്ങാടം ഭാഗത്തു നിന്ന് അങ്കമാലിയിലേക്കു വരികയായിരുന്നു സ്വകാര്യബസ്. എതിർദിശയിൽ വരികയായിരുന്ന ലോറിയുമാണ് ബസ് കൂട്ടിയിടിച്ചത്. 

ഇന്നലെ 6.40നായിരുന്നു അപകടം നടന്നത്. ബസ് യാത്രക്കാരായ 17 പേർക്കും ലോറി ഡ്രൈവർക്കുമാണ് അപകടത്തില്‍ പരുക്കേറ്റത്. പരിക്കേറ്റ ബസ് യാത്രക്കാരെ കറുകുറ്റി അഡ്‌ലക്സ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related News