രാവിലെ നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ ആക്രമണം; നിലത്ത് തള്ളിയിട്ടു, പ്രതി പിടിയില്‍

  • 24/11/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് രാവിലെ നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ നടക്കാനിറങ്ങിയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥക്ക് നേരെ വഞ്ചിയൂരിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ പ്രതി സ്ത്രീയെ ആക്രമിച്ച് നിലത്ത് തള്ളിയിട്ടു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതിയെ പോലീസ് പിടികൂടി. നേമം കരുമം സ്വദേശി ശ്രീജിത്താണ് പിടിയിലായത്.

പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. സ്കൂട്ടറിൽ പോയ പ്രതി പ്രഭാത നടത്തത്തിനിറങ്ങിയ സ്ത്രീയെ തടഞ്ഞ് നിര്‍ത്തിയാണ് ആക്രമിച്ചത്. സ്കൂട്ടറിലിരുന്ന് പ്രതി സ്ത്രീയെ കടന്ന് പിടിക്കുകയായിരുന്നു. പ്രതിരോധിക്കുന്നതിനിടെ നിലത്ത് വീണ സ്ത്രീക്ക് പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. 

വാഹനത്തിന്‍റെ നമ്പര്‍ സിസിടിവിയിൽ നിന്ന് തിരിച്ചറിഞ്ഞാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി സമാനമായ കുറ്റകൃത്യം ഇതിന് മുമ്പ് ചെയ്തിട്ടുണ്ടോ എന്നതുള്‍പ്പെടെ പോലീസ് അന്വേഷിക്കുകയാണ്.

Related News