ജനങ്ങളുടെ താത്പര്യം പോലെ കോണ്‍ഗ്രസ്‌ ഒറ്റക്കെട്ടായി മുന്നോട്ട് പോകും: രമേശ് ചെന്നിത്തല

  • 26/11/2022

കോണ്‍ഗ്രസ്‌ ജനാതിപത്യ പാര്‍ട്ടി ആണ്. പാര്‍ട്ടിയില്‍ എല്ലാവരും തുല്യരാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും. ജനങ്ങളുടെ താത്പര്യം കോണ്‍ഗ്രസ്‌ ഒറ്റക്കെട്ടായി മുന്നോട്ട് പോകാണമെന്നതാണ്. അതുപോലെ തന്നെ മുന്നോട്ടു പോകും. ഇപ്പോള്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത കാര്യമാക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.


വയനാട് ജില്ലാ സ്പെഷ്യല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയില്‍ തടവുകാര്‍ക്ക് ഇളവ് നല്‍കിയത് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഇറക്കാനാണ്. ഇളവ് നല്‍കുന്നതിലൂടെ ഇങ്ങനെ എല്ലാ രാഷ്ട്രീയ കൊലപാതകികളും ജയിലില്‍ നിന്നിറങ്ങും.

പാല്‍ വില വര്‍ധന ജനങ്ങള്‍ക്ക് ഇടുത്തി പോലെയാണ്. ഇന്ത്യയില്‍ മദ്യത്തിന് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Related News